Categories
health Kerala local news news

സംസ്ഥാനത്ത് ആദ്യം തൃക്കരിപ്പൂരിൽ; ഭിന്ന ശേഷിക്കാരായ കുട്ടികൾക്കുള്ള സ്പെഷൽ കെയർ സെൻ്റർ, നാടിന് സമർപ്പിച്ചു

കാസർകോട്: സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്ത് തലത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്പെഷ്യൽ കെയർ സെൻ്റിന് കെട്ടിടം ഒരുക്കി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത്. ഭിന്ന ശേഷിക്കാരെ ചേർത്തു പിടിച്ച് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 17.60 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. പഞ്ചായത്തിൻ്റെ ഹൃദയഭാഗത്തുള്ള കൂലേരി ജി.എൽ.പി സ്കൂൾ അങ്കണത്തിലാണ് കെട്ടിടം പണിതത്. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പഠന പിന്തുണ, കുട്ടികൾക്കും രക്ഷിതാക്കൾക്കും തൊഴിൽ പരിശീലനങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ കേന്ദ്രത്തിൽ നടക്കുക. തൃക്കരിപ്പൂരിലെയും പരിസരങ്ങളിലെയും ഭിന്നശേഷിക്കാരായ നിരവധി വിദ്യാർഥികൾക്ക് ഉപകാരപ്രദമാകുന്ന പദ്ധതിയാണ് ഈ സ്പെഷ്യൽ കെയർ സെൻ്റർ. കോവിഡ്കാലത്ത് മറ്റ് വിദ്യാർഥികൾക്കൊപ്പം ഭിന്നശേഷിക്കാരായ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തി പഠനം നടത്താൻ സമഗ്ര ശിക്ഷാ കേരളയാണ് വിദ്യാലയങ്ങൾ, മറ്റ് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവകളിൽ താൽക്കാലിക സൗകര്യമൊരുക്കി സ്പെഷ്യൽ കെയർ സെൻ്ററുകൾ ആരംഭിച്ചത്. ഈ ആശയത്തിൻ്റെ ചുവടുപിടിച്ച് സംസ്ഥാനത്ത് പ്രഥമമായി തൃക്കരിപ്പൂരിൽ ഇതിനായി സ്വന്തം കെട്ടിടം പണിയാൻ തീരുമാനിക്കുകയാണുണ്ടായത്. സ്പെഷ്യൽ കെയർ സെൻ്ററിന്ന് ആവശ്യമായ ഫർണിച്ചറുകളും ഗ്രാമപഞ്ചായത്ത് ഒരുക്കി.

കെട്ടിടത്തിൻ്റെ ഉൽഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി കെ ബാവ നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൻ ഹാഷിം കാരോളം അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ശംസുദ്ദീൻ ആയിറ്റി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ എം മനു, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൻ എം.സൗദ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സത്താർ വടക്കുമ്പാട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.ചന്ദ്രമതി, മെമ്പർ മാരായ ഇ ശശിധരൻ, ഫായിസ് ബീരിച്ചേരി, എം. രജീഷ് ബാബു, സാജിദ സഫറുള്ള എം. ഷൈമ, കെ.എം ഫരീദ, എം. അബ്ദുൽ ശുകൂർ, വി.പി സുനീറ, എം.കെ ഹാജി, ഡി.പി.ഒ കാസറഗോഡ് വി.എസ് ബിജുരാജ്, ഡി.പി.ഒ എസ്.എസ്.കെ, വി.വി സുബ്രഹ്മണ്യൻ ബി.പി.സി ചെറുവത്തൂർ കൂലേരി സ്കൂൾ ഹെഡ് മാസ്റ്റർ അശോകൻ പി.ടി.എ പ്രസിഡണ്ട് ടി. രാജൻ എന്നിവർ പ്രസംഗിച്ചു. കോവിഡ്കാലത്ത് സ്പെഷ‍ല്‍ കെയ‍ര്‍ സെന്‍ററിന് താല്കാലികായി കെട്ടിട സൌകര്യം ഒരുക്കിയ നീലമ്പം ഹൈദ്രോസ് മസ്ജിദ് കമ്മിറ്റിക്കുള്ള ഉപഹാരവും ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി കെ ബാവ കമ്മിറ്റി സെക്രട്ടറി ജെബോ ഖാദറിന് കൈമാറി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest