Categories
local news news

വിദ്യാലയങ്ങളില്‍ ജനകീയ സമിതികള്‍ ഉണ്ടാകണം; സ്പീക്കര്‍ എ.എന്‍ ഷംസീര്‍

പിലിക്കോട് ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍.പി സ്‌കൂളിനായി ഒരു കോടി രൂപ അനുവദിച്ച് പുതുതായി നിര്‍മ്മിച്ച കെട്ടിടം സ്പീക്കര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാലയങ്ങളില്‍ ജനകീയ സമിതികള്‍ ഉണ്ടാകണമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു. പിലിക്കോട് ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍.പി സ്‌കൂളിനായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ 2022- 23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ അനുവദിച്ച് പുതുതായി നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് തങ്ങളുടെ മക്കളെ പറഞ്ഞയക്കാന്‍ മത്സരിക്കുന്ന രക്ഷിതാക്കളുടെ കാലത്ത് മികച്ചതരത്തിലുള്ള അക്കാദമിക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാറിനോടൊപ്പം തന്നെ ഓരോ വിദ്യാലയത്തിൻ്റെ പുരോഗതി നാട്ടിലെ ജനങ്ങള്‍ക്കും അധ്യാപകര്‍ക്കും പങ്കുണ്ടെന്നും നാടുകളില്‍ പഞ്ചായത്ത് കേന്ദ്രീകരിച്ച് ജനകീയ സമിതികള്‍ രൂപീകരിച്ച് കുട്ടികള്‍ക്ക് ആവശ്യമായ കളിസ്ഥലം, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ പത്രപാരായണം ശീലമാക്കുന്നതിന് അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അക്ഷരങ്ങളും അക്കങ്ങളും അറിയാവുന്ന ഒരു തലമുറ വളര്‍ന്നു വരണം അതോടൊപ്പം തന്നെ വളരെ മികച്ച രീതിയില്‍ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കണം അതിന് അധ്യാപകരുടെ ഭാഗത്തുനിന്നും ഒരു നല്ല ടീം വര്‍ക്ക് ഉണ്ടാകണമെന്നും സ്പീക്കര്‍ ചൂണ്ടി കാട്ടി.

ചടങ്ങില്‍ എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എം.സജിത്ത് വികസന പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രധാനധ്യാപിക സി.ശോഭന പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മനു, പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കൃഷ്ണന്‍, പുലിക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വി.വി സുലോചന, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി സുജാത, പിലിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.ഭജിത്ത്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.വി മധുസൂദനന്‍, വിദ്യാകിരണം കോ-ഓര്‍ഡിനേറ്റര്‍ എം.സുനില്‍കുമാര്‍ ചെറുവത്തൂര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രമേശന്‍ പുന്നത്തിരിയന്‍, ബി.ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ വി.വി സുബ്രഹ്‌മണ്യന്‍, ഡയറ്റ് ഫാക്കല്‍റ്റി അംഗം എ.പ്രസന്ന, പി.കുഞ്ഞിക്കണ്ണന്‍, എം.പി മനോഹരന്‍, സി.ഭരതന്‍, എ.വി കുഞ്ഞികൃഷ്ണന്‍, സ്‌കൂള്‍ വികസന സമിതി വൈസ് ചെയര്‍മാന്‍ വി.രാജീവന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് എം.സുജിത തുടങ്ങിവര്‍ പങ്കെടുത്ത പരിപാടിയില്‍ പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരി പി.പി. പ്രസന്ന കുമാരി സ്വാഗതവും പി.ടി.എ പ്രസിഡന്റ് കെ. പ്രജു നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *