Categories
കിടപ്പു രോഗികൾക്ക് സാന്ത്വനമായി പാലിയേറ്റീവ് സ്നേഹ സംഗമം; മാതൃകയായി തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്
Trending News





തൃക്കരിപ്പൂർ: സാന്ത്വനമേകാൻ ഞങ്ങളുമുണ്ട് കൂടെ എന്ന് പ്രഖ്യാപിച്ചു കൊണ്ട് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി മാടക്കാൽ ട്രോപ്പിക്കൽ ബ്ലൂ റിസോർട്ടിൽ വച്ച് സ്നേഹ സംഗമമൊരുക്കി. സ്നേഹ സംഗമം, സൗഹൃദ മൽസരങ്ങളാലും കലാപരിപാടികളുമായി അവിസ്മരണിയമായി. ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ സഹദ്ബിൻ ഉസ്മാൻ സ്വാഗതമാശംസിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ ശംശുദ്ധീൻ ആയിറ്റി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ. ബാവ പരിപാടി ഉദ്‌ഘാടനം ചെയ്തു. പ്രവാസിയും ജീവകാരുണ്യ പ്രവർത്തകനുമായ പൈച്ചിക്കൽ ബഷീർ സ്നേഹ സമ്മാനങ്ങളുടെ വിതരണം നിർവഹിച്ചു. കിടപ്പു രോഗികളും, കൂട്ടിരിപ്പുകാരുമായി 300 ൽ അധികം പേർ പരിപാടിയിൽ പങ്കെടുത്തു. സംഗമത്തിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും വിവിധ സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്തു. കുന്നച്ചേരി ശ്രീ പൂമാല സംഘം അവതരിപ്പിച്ച കൈകൊട്ടിക്കളി കാണികൾക്ക് ഹരം പകർന്നു. ആശാപ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പാലിയേറ്റിവ് അംഗങ്ങൾ, വളണ്ടിയർമാർ എന്നിവരുടെ നേതൃത്ത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ക്ഷേമകാര്യ സമിതി ചെയർമാൻ എം. സൗദ, ജനപ്രതിനിധികളായ കാർത്യായനി കെ.വി, രാധ കെ.വി, ഫായിസ് ബീരിച്ചേരി, എം രജീഷ് ബാബു, എം കെ ഹാജി, ശശിധരൻ കെ, ഷുക്കൂർ, എം ഷൈമ എം, ഫരീദ ബീവി കെ.എം, സാജിതാ സഫറുള്ള, ,സുനീറ, സുജ എ.കെ, പയ്യന്നൂർ താലുക്ക് ഹോസ്പിറ്റൽ സർജൻ ഡോക്ടർ അബ്ദുൽ ജലീൽ ടി, എന്നിവരും ആശംസകൾ നേർന്നു. ഹെൽത്ത് ഇൻസ്പെക്ടർ ലിയാക്കത്തലി എൻ.പി നന്ദി അറിയിച്ചു.
Also Read

Sorry, there was a YouTube error.