Categories
articles international

നിങ്ങളുടെ കൈയ്യിൽ രണ്ട് കോടിയുണ്ടോ? എങ്കിൽ ഈ രാജ്യത്ത് ഒരു ഗ്രാമം സ്വന്തമായി വാങ്ങാം

റഷ്യ, ഫ്രാൻസ്, ബെൽജിയം, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നായി 300ലധികം പേര്‍ ഗ്രാമം വാങ്ങാനായി മുന്നോട്ട് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

സ്വന്തമായൊരു വീടെന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ വീട് വാങ്ങുന്ന പണം കൊണ്ട് ഒരു ഗ്രാമം തന്നെ വാങ്ങാൻ കഴിയും. അതും സ്‌പെയിനില്‍. അത്ഭുതപ്പെടേണ്ട കാര്യമില്ല ഇത് വാസ്‌തവം തന്നെ.സ്‌പെയിനിലെ സാള്‍ട്ടോ ഡി കാസ്‌ട്രോ എന്ന ഗ്രാമമാണ് വില്‍പനക്കുള്ളത്. വില 2,27,000 യൂറോ. ഏകദേശം 2 കോടി 16 ലക്ഷം രൂപ.

ഇനി എന്താണ് ഈ ഗ്രാമം വില്‍ക്കാനുണ്ടായ കാരണമെന്ന് അറിയണ്ടേ?1950ലാണ്സാള്‍ട്ടോ ഡി കാസ്‌ട്രോയില്‍ ഒരു റിസര്‍വോയര്‍ നിര്‍മാണം ആരംഭിച്ചത്. അക്കാലത്ത് വൈദ്യുതി ഉൽപാദന കമ്പനിയിലെ തൊഴിലാളികൾക്ക് ഗ്രാമത്തില്‍ താമസ സ്ഥലം ഒരുക്കുകയും ചെയ്‌തു. പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചതോടെ പ്രദേശവാസികളെല്ലാം അടുത്ത നഗരങ്ങളിലേക്ക് ചേക്കേറി.
എന്നാല്‍ പദ്ധതി പൂര്‍ത്തീകരണത്തിന് ശേഷം 1990കളോടെ ഗ്രാമം ശൂന്യമായി.

സ്‌പെയിന്‍റെ തലസ്ഥാന നഗരിയായ മാഡ്രിഡില്‍ നിന്ന് മൂന്ന് മണിക്കൂര്‍ യാത്ര ചെയ്‌താല്‍ സാള്‍ട്ടോ ഡി കാസ്‌ട്രോയിലെത്താം. 44 വീടുകൾ, ഒരു ഹോട്ടൽ, പള്ളി, സ്‌കൂൾ, നീന്തൽക്കുളം തുടങ്ങിയ സൗകര്യങ്ങളെല്ലാം ഗ്രാമത്തിലുണ്ട്.ഒരു സ്‌പാനിഷ് പ്രോപ്പർട്ടി വെബ്‌സൈറ്റിൽ ഈ ഗ്രാമം വിൽപ്പനയ്‌ക്കായി പരസ്യം ചെയ്തിട്ടുമുണ്ട്. റഷ്യ, ഫ്രാൻസ്, ബെൽജിയം, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നായി 300ലധികം പേര്‍ ഗ്രാമം വാങ്ങാനായി മുന്നോട്ട് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest