കുട്ടികൾക്കായുള്ള നീന്തൽ പരിശീലനം ആരംഭിച്ചു; രാവിലെ 6 മണി മുതൽ 8 മണി വരെ പരിശീലനം; പദ്ധതി കാഞ്ഞങ്ങാട് രാവണീശ്വരം മാക്കിയിൽ

You are currently viewing കുട്ടികൾക്കായുള്ള നീന്തൽ പരിശീലനം ആരംഭിച്ചു; രാവിലെ 6 മണി മുതൽ 8 മണി വരെ പരിശീലനം; പദ്ധതി കാഞ്ഞങ്ങാട് രാവണീശ്വരം മാക്കിയിൽ

കാഞ്ഞങ്ങാട്: രാവണീശ്വരം ശോഭന ആർട്സ്& സ്പോർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള നീന്തൽ പരിശീലനം മാക്കിയിൽ വയലാകുളത്തിൽ ആരംഭിച്ചു. ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർ എം.ടി.പി സെയ്ഫുദ്ദീൻ ഉദ്‌ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് സി.നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഗോവിന്ദൻ പള്ളിക്കാപ്പിൽ, കെ.വി. കൃഷ്ണൻ, കരുണാകരൻ കുന്നത്ത്, പി.വി. ജനാർദ്ദനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ക്ലബ്ബ് സെകട്ടറി രാജൻ കുഴിഞ്ഞടി സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി മിഥുൻ രാജ്. പി നന്ദിയും പറഞ്ഞു. രാവിലെ 6 മണി മുതൽ 8 മണിവരെയാണ് പരിശീലനം. നിരവധി കുട്ടികളാണ് പരിശീലനത്തിനായി എത്തിച്ചേർന്നത്. കുട്ടികളെ വിവിധ ബാച്ചുകളായി തിരിച്ചാണ് പരിശീലനം നൽകുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. നീന്തൽ വിദഗ്ധനായ ഷമ്മിയാണ് പരിശീലകൻ.

0Shares