Categories
international news

കഞ്ചാവ് കടത്താന്‍ സഹായം നൽകി; പിടിയിലായ ഇന്ത്യന്‍ വംശജൻ്റെ വധശിക്ഷ സിംഗപ്പൂർ നടപ്പാക്കി

2014 മാര്‍ച്ചിലാണ് തങ്കരാജു അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തിന് വധശിക്ഷ നൽകണമെന്നാണ് സിംഗപ്പൂർ നിയമം അനുശാസിക്കുന്നത്.

കഞ്ചാവ് കടത്താന്‍ സഹായം നൽകിയെന്ന കുറ്റത്തിന് പിടിയിലായ ഇന്ത്യന്‍ വംശജൻ്റെ വധശിക്ഷ ഇന്നു നടപ്പാക്കി. സിംഗപ്പൂരില്‍ സ്ഥിരതാമസക്കാരനും തമിഴ്നാട് സ്വദേശിയുമായ തങ്കരാജു സുപ്പയ്യ (46) യെ ഇന്നു വധശിക്ഷയ്ക്കു വിധേയനാക്കുമെന്ന വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.

ഒരു കിലോയിലധികം കഞ്ചാവ് കടത്താന്‍ കള്ളക്കടത്തുകാര്‍ക്ക് സഹായം ചെയ്തതിനാണ് തങ്കരാജുവിന് ശിക്ഷ വിധിച്ചത്. കഞ്ചാവ് കച്ചവടത്തിൻ്റെ ഏകോപനം തങ്കരാജുവിനായിരുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. തങ്കരാജുവിൻ്റെ മൊെബെല്‍ ഫോണ്‍ നമ്പര്‍ മുഖേനെയാണ് കള്ളക്കടത്തുകാര്‍ കഞ്ചാവ് കടത്താനുള്ള നീക്കം നടത്തിയതെന്നും കണ്ടെത്തിയിരുന്നു.

2014 മാര്‍ച്ചിലാണ് തങ്കരാജു അറസ്റ്റിലായത്. മയക്കുമരുന്ന് കടത്തിന് വധശിക്ഷ നൽകണമെന്നാണ് സിംഗപ്പൂർ നിയമം അനുശാസിക്കുന്നത്. മയക്കുമരുന്ന് രാജ്യത്തേക്ക് എത്തിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമായാണ് കാണുന്നത്. തങ്കരാജ് നൽകിയ അവസാന അപ്പീലിൽ വാദം കേട്ട കോടതി, കഞ്ചാവ് കടത്ത് ഏകോപിപ്പിക്കാനുള്ള ഉത്തരവാദിത്തം തങ്കരാജുവിനാണെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചിരുന്നു. ഇതാണ് വധശിക്ഷയിലേക്ക് നയിച്ചതെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest