ഷട്ടിൽ ബാഡ്‌മിൻ്റെൺ ജില്ലാ ചാമ്പ്യൻഷിപ്പ് സമാപിച്ചു; നൂറ്റിഅമ്പതോളം താരങ്ങൾ മാറ്റുരച്ചു

You are currently viewing ഷട്ടിൽ ബാഡ്‌മിൻ്റെൺ ജില്ലാ ചാമ്പ്യൻഷിപ്പ് സമാപിച്ചു; നൂറ്റിഅമ്പതോളം താരങ്ങൾ മാറ്റുരച്ചു

കാസർകോട്: ജില്ലാ ഷട്ടിൽ ബാഡ്‌മിൻ്റെൺ അസോസിയേഷൻ സംഘടിപ്പിച്ച ജില്ലാ ചാമ്പ്യൻഷിപ്പ് സമാപിച്ചു. അണ്ടർ 11, 13, 15, 17, 19, സീനിയർ, മാസ്റ്റേഴ്‌സ്, വെറ്ററൻസ് വിഭാഗങ്ങളിൽ സിംഗിൾസ് ഡബിൾസ് പുരുഷ വനിതാ മത്സരങ്ങൾ നടന്നത്. ചാമ്പ്യൻഷിപ്പ് നായന്മാർമൂലയിലുള്ള അഞ്ചും അറേനയിലും ചെങ്കള നാലാം മൈലിലുള്ള സ്‌മാഷ് വേൾഡ് ഇൻഡോർ കോർട്ടിലുമായിട്ടാണ് മത്സരങ്ങൾ നടന്നത്.

ഉദ്ഘാടന ചടങ്ങിൽ സ്പോർട്‌സ് കൗൺസിൽ മെമ്പർ ഗഫൂർ ബേവിഞ്ചയുടെ അധ്യക്ഷതയിൽ കേരള ബാഡ്‌മിൻ്റെൺ അസോസിയേഷൻ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം അഡ്വ പി.എ ഫൈസൽ ഉദ്ഘാടനം ചെയ്‌തു. നാല് ദിവസങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിൽ നൂറ്റിഅമ്പതിൽ പരം മത്സരാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കും.

സ്‌മാഷ് വേൾഡ് ഇൻ്റർ കോർട്ടിൽ വെച്ച് നടന്ന സമാപന ചടങ്ങ് കാസർകോട് എം എൽ എ എൻ.എ നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്‌തു. കേരള ബാഡ്‌മിൻ്റെൺ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കാസർകോട് ജില്ല ജനറൽ സെക്രട്ടറിയുമായ അഡ്വ പി.എ ഫൈസൽ അധ്യക്ഷനായി.

രാജീവൻ.എം (അസിസ്റ്റണ്ട് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, കണ്ണൂർ), സുനിൽ കുമാർ (വിജിലൻസ് സി.ഐ കണ്ണൂർ), റഹ്മാൻ ഉദുമ, ടിനോ, മുസ്‌തഫ ഗോവ, ജോളി, എം.എം നൗഷാദ്, സാജൻ ഫിലിപ്, റഫീഖ് പച്ചക്കാട്, നവാസ് അബ്ദുല്ല, ഹസൻ എം.എസ് എന്നിവർ സംബന്ധിച്ചു. ഗഫൂർ ബേവിഞ്ച സ്വാഗതവും പ്രസാദ് നന്ദിയും പറഞ്ഞു.

കാസർകോട് ജില്ലയിൽ നിന്നും സ്റ്റേറ്റ് അമ്പയറിങ് പാനലിൽ ഇടം നേടിയ ഇംതിയാസിനും വിജയ് രാധ കൃഷണനുമുള്ള ഉപഹാരം എം.എൽ.എ നൽകി. മത്സരത്തിലെ വിജയികൾക്കുളള ട്രോഫിയും സമ്മാനിച്ചു.

സെപ്റ്റംബർ മാസത്തിൽ ജില്ലയിൽ നടക്കാനിരിക്കുന്ന സംസ്ഥാന ഇന്റർ ഡിസ്ട്രിക്റ്റ് ചാമ്പ്യൻഷിപ്പ് വിജയകരമാക്കുന്നതിനായി സ്വാഗത സംഘം ഉടൻ രൂപീകരിക്കുമെന്നും അഡ്വ. പി.എ ഫൈസൽ പറഞ്ഞു. രാജീവൻ. എം (അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്,കണ്ണൂർ), സുനിൽ കുമാർ (വിജിലൻസ് സി.ഐ കണ്ണൂർ), മുസ്തഫ ഗോവ, റഹ്മാൻ ഉദുമ, ടിനോ, ജോളി, എം എം നൗഷാദ്, സോജൻ ഫിലിപ്, റഫീഖ് പച്ചക്കാട്, നവാസ് അബ്ദുല്ല, ഹസൻ എം എസ്, എന്നിവർ സംബന്ധിച്ചു. ഗഫൂർ ബേവിഞ്ച സ്വാഗതവും പ്രസാദ് എ.എസ്.എൻ നന്ദിയും പറഞ്ഞു.

0Shares