Categories
news

കോഴിക്കോട് സൗത്തിൽ അഡ്വ. നൂർബീനാ റഷീദ് മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി; വനിതാ സ്ഥാനാര്‍ത്ഥി ലീഗിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ രണ്ടാമത്

പാണക്കാട് വെച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് നൂർബിനാ റഷീദിന്‍റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും മുൻ വനിതാ കമ്മീഷനംഗവുമായ അഡ്വ. നൂർബീനാ റഷീദ് മുസ്‌ലിം ലീഗ് സ്ഥാനാർത്ഥിയായി കോഴിക്കോട് സൗത്തിൽ മത്സരിക്കും. പാണക്കാട് വെച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് നൂർബിനാ റഷീദിന്‍റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

ഇത്തവണ സംസ്ഥാന അധ്യക്ഷ സുഹറ മമ്പാട്, സംസ്ഥാന സെക്രട്ടറി പി. കുൽസു, വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റായ അഡ്വ. ഫാത്തിമ തഹ്‌ലിയ എന്നിവരെയാണ് ലീഗ് വനിതാ സ്ഥാനാർത്ഥികളായി പരിഗണിച്ചിരുന്നത്.

മുസ്‌ലിം ലീഗിന്‍റെ ഇതുവരെയുള്ള ചരിത്രത്തിൽ 1996-ലായിരുന്നു ആദ്യമായി ലീഗിന്‍റെ വനിതാ സ്ഥാനാർത്ഥി നിയമസഭയിലേക്ക് മത്സരിച്ചത്. കോഴിക്കോട്- 2 ൽ മത്സരിച്ച വനിതാ ലീഗ് നേതാവ് ഖമറുന്നിസ സി.പി.എമ്മിലെ എളമരം കരീമിനോട് 8766 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest