എം.എൽ.എ.ഫണ്ടുപയോഗിച്ച് നിർമ്മിച്ച സ്റ്റേജ് കെട്ടിടം സ്കൂളിന് സമർപ്പിച്ചു

  • Post category:local news
  • Reading time:1 min read
You are currently viewing എം.എൽ.എ.ഫണ്ടുപയോഗിച്ച് നിർമ്മിച്ച സ്റ്റേജ് കെട്ടിടം സ്കൂളിന് സമർപ്പിച്ചു

ഉളിയത്തടുക്ക/ കാസർകോട്: ജി.ഡബ്ല്യു. എൽ.പി.എസ് ശിരിബാഗിലുവിൽ കാസർകോട് നിയോജക മണ്ഡലം എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്റ്റേജ് കെട്ടിടം ഉത്സവ അന്തരീക്ഷത്തിൽ എൻ.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാന അധ്യാപിക രുക്മണി സ്വാഗതം പറഞ്ഞു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്പ, വാർഡ് മെമ്പർ മൈമൂന അബ്ബാസ്,പി.ടി. എ. പ്രസിഡണ്ട് റഫീഖ്ഉളിയത്തടുക്ക, മദർ പി.ടി.എ പ്രസിഡണ്ട് സുമയ്യ, മാധ്യമപ്രവർത്തകന്‍ രാധാകൃഷ്ണൻ ഉളിയ ത്തടുക, പി.ടി.എ വൈസ് പ്രസിഡണ്ട് സക്കറിയ കുന്നിൽ,മജീദ് പടിഞ്ഞാർ, ഹാരിസ് ചൂരി,മജീദ് പട്ട്ള എന്നിവര്‍
പ്രസംഗിച്ചു.

0Shares