ഭാരത് ജോഡോ യാത്രയിലെ സവർക്കർ ഫ്ലെക്സ്; കർണാടകത്തിലും വിവാദം; സോഷ്യൽ മീഡിയയിൽ വൈറൽ

  • Post category:news
  • Reading time:1 min read
You are currently viewing ഭാരത് ജോഡോ യാത്രയിലെ സവർക്കർ ഫ്ലെക്സ്;  കർണാടകത്തിലും വിവാദം; സോഷ്യൽ മീഡിയയിൽ വൈറൽ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണാടകത്തിലാണ് ഇപ്പോൾ പ്രയാണം നടത്തുന്നത്. അതേ സമയം കേരളത്തിലെ പോലെ തന്നെ ഭാരത് ജോഡോ യാത്രയിലെ സവർക്കർ ഫ്ലെക്സ് കർണാടകത്തിലും വിവാദമായിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച സവർക്കറുടെ ഫോട്ടോയുള്ള ഫ്ലെക്സ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടത്. അപ്പോൾ മുതൽ കോൺഗ്രസിൻ്റെ രാഷ്ട്രീയ എതിരാളികൾ വ്യാപകമായി ഈ ഫ്ലെക്സിൻ്റെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.

കോൺഗ്രസ് എം.എൽ.എയായ എൻ.എ ഹാരീസിൻ്റെ പേരിലുള്ള ഫ്ലെക്സിൽ മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും, കോൺഗ്രസ് കർണാടക പ്രസിഡൻറ് ഡി.കെ ശിവകുമാറിൻ്റെയും ചിത്രങ്ങൾ ഉണ്ട്. ഇതോടൊപ്പം രാഹുലിൻ്റെ നടക്കുന്ന ചിത്രവും ഉണ്ട്.

0Shares