ജിനു വി എബ്രഹാം തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ഒരു മലയാളചലച്ചിത്രമാണ് കടുവ. ചിത്രം ഇന്നലെ തീയേറ്ററുകളിലെത്തി. ചിത്രത്തിന് ആദ്യ ദിനം മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ നായിക സംയുക്ത മേനോൻ ഈ അവസരത്തിൽ തന്‍റെ സന്തോഷം പ്രകടിപ്പിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംയുക്ത തന്‍റെ സന്തോഷം അറിയിച്ചത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്‍റെ ഭാര്യ എൽസ എന്ന കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്. “ഇന്ന് മലയാളം ആ തീയേ നെഞ്ചോട് ചേർക്കുന്നത് കാണുമ്പോൾ പറഞ്ഞാൽ തീരാത്ത സന്തോഷം മാത്രം. ആ തീ ഇന്ന് തുടക്കം കുറിച്ചിരിക്കുന്നത് തീരാത്ത ആഘോഷങ്ങൾക്കാണ്” സംയുക്ത ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പൃഥ്വിരാജ് സുകുമാരൻ, വിവേക് ഒബ്റോയ്, സംയുക്ത മേനോൻ, വിധു വിശാൽ, സീമ, സായ്കുമാർ, ജനാർദ്ദനൻ, പ്രിയങ്ക നായർ, രാഹുൽ മാധവ്, സുദേവ് നായർ, ബൈജു സന്തോഷ്, കലാഭവൻ ഷാജോൺ, അലൻസിയർ ലേ ലോപ്പസ്, സച്ചിൻ ഖ്ഹെഡെ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കടുവയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതിൽ സന്തോഷമെന്ന് സംയുക്ത മേനോൻ
- Post published:08/07/2022
- Post category:entertainment
- Reading time:1 min read