
കാസറഗോഡ്: കുണിയയിൽ നടക്കുന്ന സമസ്തയുടെ നൂറാം വാർഷിക മാഹാസമ്മേളന നഗരിയിൽ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ ഞായറാഴ്ച്ച നടക്കുന്ന മഹാ സമ്മേളനത്തിൽ ജന ലക്ഷങ്ങളെ സ്വീകരിക്കാൻ കുണിയ ഒരുങ്ങിക്കഴിഞ്ഞു. ഗതാഗത കുരുക്ക് ഒഴിവാക്കാനായി പോലീസ് കർശന നിർദ്ദേശം പുറപ്പെടുവിച്ചു. കണ്ണൂർ നിന്നും കാസറഗോഡ് ഭാഗത്തേക്ക് വരുന്ന ഹെവി വാഹനങ്ങൾ തളിപ്പറമ്പയിൽ നിന്നും മലയോര ഹൈവേ വഴി പോകേണ്ടതും, മംഗലാപുരത്തു നിന്നും വരുന്ന വാഹനങ്ങൾ കുമ്പളയിൽ നിന്നും മലയോര ഹൈവേ വഴി പോകേണ്ടതുമാണ്.

പരിപാടിക്ക് വരുന്ന വാഹനങ്ങൾ കാഞ്ഞങ്ങാട് ഭാഗത്തുനിന്നും വരുമ്പോൾ പെരിയയിലും, കാസറഗോഡ് ഭാഗത്തു നിന്നും വരുമ്പോൾ പൊയ്‌നാച്ചിയിൽ നിന്നും സർവീസ് റോഡ് വഴി വന്നു പാർക്കിങ് ഏരിയയിലേക്ക് പോയി ആൾക്കാരെ ഇറക്കേണ്ടതാണ്. (യാതൊരു കാരണവശാലും വഴിയിൽ ആൾക്കാരെ ഇറക്കാൻ പാടില്ല). പരിപാടിയിൽ സംബന്ധിക്കുന്ന ആൾക്കാർ സർവീസ് റോഡ്, അണ്ടർ പാസ്സേജ് എന്നിവ കാൽനടക്കായി ഉപയോഗപ്പെടുത്തേണ്ടതാണ്. കൽനടയാത്രയ്ക്ക് ദേശീയ പാത ഉപയോഗിക്കരുത് എന്ന കർശന നിർദ്ദേശം പോലീസ് നൽകുന്നുണ്ട്. പാർക്കിങ്ങിനായി വിവിധ ഇടങ്ങളിൽ നിരവധി സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് സംഘാടകരും പോലീസും ചേർന്ന്. ബസുകൾക്കും മറ്റു വാഹങ്ങൾക്കും പാർക്കിങ് സൗകര്യങ്ങൾ ലഭ്യമാണ്. കാഞ്ഞങ്ങാട്-കാസറഗോഡ് KSTP റോഡിലൂടെയുള്ള യാത്രക്കും അതാത് ഇടങ്ങളിൽ പാർക്കിങ് സൗകര്യം ലഭ്യമാണ്. വോളണ്ടിയർ മാരുടെയും പോലീസിൻ്റെയും നിർദ്ദേശങ്ങൾ പൂർണ്ണമായും സമ്മേളനത്തിന് എത്തുന്നവർ അനുസരിക്കണം. പാർക്കിങ് പാർക്കിംഗ് സ്ഥലങ്ങളെ കുറിച്ച് മനസ്സിലാക്കാൻ QR സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്.

സമ്മേളനത്തിൻ്റെ ഭാഗമായി ആയിരം പോലീസുകാരെയാണ് വിന്യസിക്കുക എന്ന് ജില്ലാ പോലീസ് മേധാവി B.V Vijaya Bharath Reddy IPS വ്യക്തമാക്കി. കൂടതെ 3000 ൽ അധികം വോളന്റിയർമാരും രംഗത്തുണ്ട്. ഗതാഗത നിയന്ത്രണത്തിൽ എന്തൊക്കെ നടപടി സ്വീകരിക്കണം പോലീസുമായി എങ്ങനെ സഹകരിക്കണം എന്നതിൽ ശനിയാഴ്ച്ച വിശദമായ ക്ലാസ് തന്നെ സമ്മേളന നഗരിയിൽ നടന്നു. ജില്ലാ പോലീസ് മേധാവിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ക്ലാസിന് നേതൃത്വം നൽകി. കണ്ണൂർ റേഞ്ച് DIG അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും മറ്റു ജില്ലകളിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും സമ്മേളനഭാഗമായി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.


സമ്മേളന ഭാഗമായി ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിൻ്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥരുടയും സംഘടകരുടെയും യോഗം ചേര്‍ന്നിരുന്നു. 10000 മഹല്ലുകളില്‍ നിന്നായി 5 ലക്ഷത്തിലധികം ആളുകളെ പ്രതീക്ഷിക്കുന്ന പരിപാടിയുടെ സംഘാടനം കുറ്റമറ്റതാക്കണമെന്നും ജനങ്ങളുടെ സുരക്ഷ പരമ പ്രധാനമാണെന്നും ജില്ലാ കളക്ടര്‍ സംഘാടകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്ന് മുഖ്യമന്ത്രിമാരും വിദേശത്തു നിന്നുള്ള അതിഥികളും എത്തുന്നതിനാൽ അതീവ സുരക്ഷയാണ് കുണിയയിലുള്ളത്. ജനങ്ങൾക്ക് ആവശ്യമായ കുടിവെള്ളം ലഭ്യമാക്കാനും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. പോലീസുമായി സഹകരിച്ച് ജനത്തിരക്ക് കൈകാര്യം ചെയ്യനായി ട്രാഫിക് നിയന്ത്രണം ഏർപെടുത്താൽ, ക്രമസമാധാനം ഉറപ്പാക്കല്‍, സുരക്ഷിതമായ ഇരിപ്പിടം, ആവശ്യമായ വൈദ്യസഹായം, ഫയര്‍ഫോഴ്‌സ്, ആംബുലൻസ് സൗകര്യം, വൈദ്യുതിയും നിര്‍മ്മിതിയും സംബന്ധിച്ച സുരക്ഷ എന്നിവയും കളക്ടർ യോഗത്തിൽ വിലയിരുത്തി. നിലവിൽ മുപ്പതിനായിരത്തിൽ അധികം ആളുകൾ പങ്കടുക്കുന്ന ക്യാമ്പിൽ അടിസ്ഥാന സൗകര്യവും, കുടിവെള്ളം, ഭക്ഷണം, തുടങ്ങി അടിസ്ഥാന സൗകര്യങ്ങളും ജന സുരക്ഷയും കളക്ടർ നിരീക്ഷിക്കുന്നുണ്ട്.


