Categories
കാസർകോട് കുമ്പളയിലെ സലാം കൊലക്കേസിൽ 6 പേർ കുറ്റക്കാരാണെന്ന് കോടതി; രണ്ടുപേരെ വെറുതെ വിട്ടു; വിധി തികളാഴ്ച്ച
Trending News





കാസര്‍കോട്: കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിലെ സലാം കൊലക്കേസിൽ 6 പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മൊഗ്രാല്‍ പേരാലിലെ പൊട്ടോഡി മൂലയിൽ 24 കാരനായ അബ്ദുല്‍ സലാമിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് ആറ് പേര്‍ കുറ്റക്കാരാണെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) കണ്ടെത്തിയത്. രണ്ട് പേരെ കേസില്‍ വെറുതെ വിട്ടു. പ്രതികള്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. കുമ്പള ബദ്‌രിയ നഗറിലെ മാങ്ങാമുടി സിദ്ദിഖ് (46), ഉമ്മര്‍ ഫാറൂഖ് (36), പെര്‍വാഡിലെ സഹീര്‍ (36), പേരാലിലെ നിയാസ് (28), പെര്‍വാഡ് കോട്ടയിലെ ലത്തീഫ് ( 42), ആരിക്കാടി ബംബ്രാണയിലെ ഹരീഷ് (36) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കേസിലുള്‍പ്പെട്ട അരുണ്‍കുമാര്‍, ഖലീല്‍ എന്നിവരെ കോടതി വെറുതെ വിട്ടു. 2017 ഏപ്രില്‍ 30ന് വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്. അബ്ദുല്‍ സലാം മൊഗ്രാല്‍ മാളിയങ്കര കോട്ടയില്‍ വെച്ച് കൊല്ലപ്പെടുകയും തല അറുത്തുമാറ്റപെട്ട നിലയിലുമായിരുന്നു മൃതദേഹം. സലാമിനൊപ്പം ഉണ്ടായിരുന്ന നൗഷാദിനും കുത്തേറ്റിരുന്നു. കൊല്ലപ്പെട്ട സലാമിൻ്റെ നേതൃത്വത്തിലുള്ള സംഘം, പ്രതിയായ മാങ്ങാമുടി സിദ്ദിഖിൻ്റെ വീട്ടിലെത്തി ആക്രമിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് കണ്ടെത്തല്‍. കുമ്പള മുന്‍ പഞ്ചായത്ത് അംഗം ബി.എ മുഹമ്മദിൻ്റെ മകന്‍ പേരാല്‍, പൊട്ടോരിയിലെ ശഫീഖിനെ കൊലപ്പെടുത്തിയ കേസിലും കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ വാഹനം കത്തിച്ച കേസിലും പ്രതിയായിരുന്നു കൊല്ലപ്പെട്ട അബ്ദുല്‍ സലാം.
Also Read

Sorry, there was a YouTube error.