
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി നിന്ന് പ്രതിഷേധിച്ചു.
പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

പിന്നാലെ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു.
തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്‌ത് നീക്കുകയായിരുന്നു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പ്രഫുല്‍ കൃഷ്‌ണയെ അറസ്റ്റ് ചെയ്‌ത് നീക്കാനുള്ള പോലീസിന്‍റെ ശ്രമം പ്രവര്‍ത്തകര്‍ പ്രതിരോധിച്ചു. ഇത് നേരിയ തോതില്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.
