Categories
വയനാടിന് കൈത്താങ്ങായി കാസർകോട് പ്രസ് ക്ലബ്; തുക മുഖ്യമന്ത്രിക്ക് കൈമാറി
Trending News





തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങുമായി കാസർകോട് പ്രസ് ക്ലബ്. ദുരിതബാധിതരുടെ പുനരധിവാസ പാക്കേജിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നൽകിയത്. ജില്ലയിലെ മാധ്യമപ്രവർത്തകരിൽ നിന്നും നല്ലവരായ സുമനസ്സുകളിൽ നിന്നും കാസർകോട് പ്രസ് ക്ലബ് ശേഖരിച്ച 2,30,000 രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. പ്രസ് ക്ലബ് പ്രസിഡൻ്റ് മുഹമ്മദ് ഹാഷിമും സെക്രട്ടറി കെ.വി പത്മേഷും ചേർന്ന് തുകയുടെ ഡിഡി മുഖ്യമന്ത്രിക്ക് കൈമാറി.
Also Read

Sorry, there was a YouTube error.