ഭാര്യയെ കൊലപ്പെടുത്തി 300 കഷ്‌ണങ്ങളാക്കി; മുന്‍ കരസേന ഡോക്ടര്‍ക്ക് ജീവപര്യന്തം

  • Post category:news
  • Reading time:1 min read
You are currently viewing ഭാര്യയെ കൊലപ്പെടുത്തി 300 കഷ്‌ണങ്ങളാക്കി; മുന്‍ കരസേന ഡോക്ടര്‍ക്ക് ജീവപര്യന്തം

ഭാര്യയെ കൊലപ്പെടുത്തി 300 കഷ്‌ണങ്ങളാക്കിയ കേസില്‍ മുന്‍ കരസേന ഡോക്ടര്‍ക്ക് ജീവപര്യന്തം ശിക്ഷ. ഖുര്‍ദ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതിയായ സോംനാഥ് പരീദ( 78)യെ ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിച്ചത്. 2013ലാണ് 62 കാരിയായ ഭാര്യ ഉഷശ്രീ പരീദയെ സോംനാഥ് കൊലപ്പെടുത്തിയത്. പിന്നീട് ജൂണ്‍ 21ന് പോലീസ് സോംനാഥിനെ അറസ്റ്റ് ചെയ്തു.

വിദേശത്ത് താമസിക്കുന്ന ഇവരുടെ മകള്‍ക്ക് രാണ്ടാഴ്ചയോളം അമ്മയെ ഫോണില്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്നുളള സംശയമാണ് കേസിന്‍റെ ചുരുളഴിച്ചത്. അമ്മയോട് സംസാരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടെങ്കിലും സോംനാഥ് അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മകള്‍ ബന്ധുവിനോട് ആവശ്യപ്പെടുകയായിരുന്നു.

ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം 300 കഷ്‌ണങ്ങളാക്കി സ്റ്റീല്‍ പാത്രങ്ങളിലാക്കിയ നിലയില്‍ കണ്ടെത്തിയത്. മൃതദേഹം മുറിക്കാന് ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തു.

0Shares