റിസർവ് ബാങ്ക് ഇന്ത്യ ഈ നാണയങ്ങളുടെ നിർമാണം അവസാനിപ്പിക്കുന്നു; നിങ്ങൾ കൈയിലുള്ളവ എന്ത് ചെയ്യണം?

  • Post category:business / national
  • Reading time:1 min read
You are currently viewing റിസർവ് ബാങ്ക് ഇന്ത്യ ഈ നാണയങ്ങളുടെ നിർമാണം അവസാനിപ്പിക്കുന്നു; നിങ്ങൾ കൈയിലുള്ളവ എന്ത് ചെയ്യണം?

ഇന്ത്യ ഒരു രൂപയുടേയും 50 പൈസയുടേയും നാണയങ്ങളുടെ നിർമാണം അവസാനിപ്പിക്കുന്നു. കോപ്പർ നിക്കൽ (കപ്രോനിക്കൽ) എന്നിവയിൽ നിർമിച്ച നാണയങ്ങളാണ് പിൻവലിക്കുന്നത്. ഇത് സംബന്ധിച്ച് ആർ.ബി.ഐ ന്യൂ ഡൽഹിയിലെ ഐ.സി.ഐ.സി.ഐ ബാങ്കിന് നിർദേശം നൽകി.

ഇത്തരം നാണയങ്ങളെല്ലാം ആർ.ബി.ഐ തിരിച്ചെടുക്കും.ഇതിനർത്ഥം ഈ നാണയങ്ങളെല്ലാം നിരോധിച്ചു എന്നല്ല, മറിച്ച് ഇവ വീണ്ടും നിർമിക്കില്ല എന്നാണ്. 1990 കളിലും 2000 ൻ്റെ ആദ്യ പകുതിയിലും ഉപയോഗിച്ചിരുന്നവയായിരുന്നു ഈ നാണയങ്ങൾ.

പിൻവലിക്കുന്ന നാണയങ്ങൾ ഇവയാണ്:

ഒരു രൂപയുടെ കപ്രോനിക്കൽ നാണയങ്ങൾ
50 പൈസയുടെ കപ്രോനിക്കൽ നാണയങ്ങൾ
25 പൈസയുടെ കപ്രോനിക്കൽ നാണയങ്ങൾ
പത്ത് പൈസയുടെ സ്റ്റെയിൻലെസ് സ്റ്റീൽ നാണയങ്ങൾ
പത്ത് പൈസയുടെ അലൂമിനിയം ബ്രോൺസ് നാണയങ്ങൾ
20 പൈസയുടെ അലൂമിനിയം നാണയങ്ങൾ

കച്ചവടക്കാരിലും മറ്റുമാണ് ഈ നാണയങ്ങൾ കൂടുതലായി കാണുക. ഇവർക്ക് ഈ നാണയങ്ങൾ ബാങ്കിൽ പോയി മാറ്റി വാങ്ങാം. ബാങ്കിൽ നൽകുന്ന ഈ നാണയത്തിൻ്റെ അതേ മൂല്യമുള്ള തുക തിരിച്ച് ലഭിക്കും.

0Shares