Categories
പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർ രേണുരാജ് കാസറഗോഡ് ജില്ലയിലെ പട്ടിക വർഗ്ഗ വികസന വികസന ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ചു
Trending News





കാസർകോട്: പട്ടിക വർഗ്ഗ വികസന വകുപ്പ് ഡയറക്ടർ രേണുരാജ് ജില്ലയിലെ പട്ടിക വർഗ്ഗ വികസന വികസന ഓഫീസുകൾ, സ്ഥാപനങ്ങൾ സന്ദർശിച്ചു. ഞായറാഴ്ച കരിന്തളം EMRS സന്ദർശനം നടത്തുകയും നിർമ്മാണം പുരോഗമിക്കുന്ന ഇ.എം.ആർ.എസ് കെട്ടിടത്തിൻ്റെ പുരോഗതി വിലയിരുത്തുകയും ചെയ്തു. ജില്ലാ കളക്ടർ കെ ഇമ്പശേഖറുമായി ചർച്ച നടത്തി. കൊറഗ വിഭാഗർക്കായി ജില്ലാ കളക്ടർ മുൻകൈ എടുത്തു റവന്യു, പട്ടിക വർഗ വികസനം, സർവ്വേ വകുപ്പുകൾ ജില്ലയിലെ കൊറഗ കുടുംബങ്ങൾ കൈവശം വെക്കുന്ന ഭൂമിയുടെ അതിർത്തി നിർണ്ണയിക്കുന്നതിനും പട്ടയം നൽകുന്ന പദ്ധതിയുടെ പുരോഗതി ചർച്ച ചെയ്തു. പരവനടുക്കം കാസർകോട് മോഡൽ റെസിഡൻഷ്യൽ സ്കൂൾ, കുണ്ടം കുഴിയിൽ സാവിത്രി ഭായി ഫൂ ലെ മെമ്മോറിയൽ ആശ്രമം സ്കൂൾ എന്നിവ സന്ദർശിച്ചു. സ്കൂളുകളിലെ കുട്ടികളുമായും അധ്യാപകരുമായും ജീവനക്കാരുമായി സംസാരിച്ചു. സ്ഥാപനങ്ങളുടെ സുഗമായ നടത്തിപ്പിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഡയറക്ടർ സ്കൂൾ അധികാരികൾക്ക് നിർദേശം നൽകി. സിവിൽ സ്റ്റേഷനിൽ കാസർകോട് ട്രൈബെൽ ഡെവലപ്പ്മെന്റ് ഓഫീസ് സന്ദർശിച്ചു. പട്ടിക വർഗ മേഖലയിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തി. ഉന്നതികളിൽ മഴക്കാലകെടുതികൾ സംഭവിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നു പട്ടിക വർഗ വികസന ഡയറക്ടർ നിർദ്ദേശിച്ചു. പരപ്പ അസിസ്റ്റന്റ് ട്രൈബെൽ ഡെവലമെന്റ് ഓഫീസർ കെ. മധു സൂദനൻ, കാസറഗോഡ് അസിസ്റ്റന്റ് ട്രൈബെൽ ഡെവലപ്പ്മെന്റ് ഓഫീസർ കെ.വി രാഘവൻ എന്നിവർ അനുഗമിച്ചു.
Also Read

Sorry, there was a YouTube error.