Trending News





തിരുവനന്തപുരം : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്നു പോയ ജനതയ്ക്കായി ഒരുമിച്ച് 537/2022 സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിലെ നിയമനം കാത്തു നിൽക്കുന്ന ഉദ്യോഗാർത്ഥികളും. വയനാട് ചൂരൽ മലയിലെ ജനങ്ങളെ ജീവിതത്തിലേക്ക് തിരികെ കൈ പിടിച്ചു ഉയർത്തുവാൻ സിവിൽ പോലീസ് ഓഫീസേഴ്സ് റാങ്ക് ലിസ്റ്റിലെ 7 ബറ്റാലിയനിലെയും ഉദ്യോഗാർഥികൾ ചേർന്ന് സ്വരൂപിച്ച തുകയായ 132000രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് നേരിട്ട് കൈമാറി. വയനാട് ജനതയുടെ കണ്ണുനീർ ഒപ്പുവാൻ സർക്കാർ ന്റെ കൂടെ ചേർന്ന് തങ്ങളാൽ ചെയ്യാൻ കഴിയാവുന്ന ഏത് പ്രവൃത്തി യും ചെയ്യുവാൻ തയ്യാർ ആണെന്നും തുക കൈമാറിയ ശേഷം ഉദ്യോഗാർഥികൾ അദ്ദേഹത്തിന് ഉറപ്പ് നൽകി.
Also Read

Sorry, there was a YouTube error.