
ഹാങ്ചോ: ഏഷ്യൻ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച് തിരിച്ചെത്തിയ താരങ്ങള്‍ക്ക് സായി എല്‍.എൻ.സി.പിയില്‍ സ്വീകരണം നല്‍കി. ഒളിംപ്യൻ ബീന മോള്‍, മുൻ സ്‌പോർട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് പത്മിനി തോമസ് എന്നിവര്‍ താരങ്ങളെ ആദരിച്ചു.
പരിശീലകരെയും സപ്പോര്‍ട്ടിങ് സ്റ്റാഫിനെയും സായി എല്‍.എൻ.സി.പി പ്രിൻസിപ്പലും റീജിയണല്‍ ഹെഡുമായ ഡോ. ജി.കിഷോര്‍ ആദരിച്ചു. സായി എല്‍.എൻ.സി.പിയില്‍ പരിശീലനം നടത്തി ഏഷ്യൻ ഗെയിംസില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ച 13 അംഗ ടീമിനെയാണ് ആദരിച്ചത്.

4 X 400 മീറ്റര്‍ റിലേയില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കിയ മുഹമ്മദ് അനസ്, മുഹമ്മദ് അജ്‌മൽ, അമോജ് ജേക്കബ്, രാജേഷ് രമേഷ്, നിഹാല്‍ ജോയല്‍, മിജോ ചാക്കോ കൂര്യൻ, 4 X 400 മീറ്റര്‍ വനിത റിലേയില്‍ വെള്ളി നേടിയ ടീമിലെ അംഗമായ ഐശ്വര്യ മിശ്ര, ശുഭ വെങ്കിടേശൻ, പ്രാചി ചൗദരി, സോണിയ ബൈസ്യ, ട്രിപ്പിള്‍ ജംപ് താരമായ ശീന എൻ.വി , ഡെപ്യൂട്ടി ചീഫ് കോച്ച് എം.കെ രാജ്മോഹൻ, ടീം അംഗങ്ങളായ ദിമിത്രി കൈസീ, എല്‍മിര ദിമിത്രി അടക്കമുള്ളവരെയാണ് ആദരിച്ചത്.
എല്‍.എൻ.സി.പി അക്കാദമിക്ക് ഇൻ ചാര്‍ജ് ഡോ. പ്രദീപ് ദത്ത , അസിസ്റ്റണ്ട് ഡയറക്ടര്‍ ആരതി.പി, നാഷണല്‍ കോച്ചിങ് ക്യാമ്പ് കോര്‍ഡിനേറ്റര്‍ സുഭാഷ് ജോര്‍ജ് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. സായ് LNCPEയില്‍ എത്തിയ താരങ്ങളെ കായിക താരങ്ങളും പരിശീലകരും ചേര്‍ന്ന് വരവേറ്റു.
