മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ഫോണ്‍കോൾ എത്തിയത് മരണ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ ആവശ്യപ്പെട്ട് ; സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് കണ്ട് ഞെട്ടി അധ്യാപകന്‍

  • Post category:news
  • Reading time:1 min read
You are currently viewing മുന്‍സിപ്പാലിറ്റിയില്‍ നിന്ന് ഫോണ്‍കോൾ എത്തിയത് മരണ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റാന്‍ ആവശ്യപ്പെട്ട് ; സ്വന്തം മരണ സര്‍ട്ടിഫിക്കറ്റ് കണ്ട് ഞെട്ടി അധ്യാപകന്‍

ഇവിടെ താങ്കളുടെ മരണ സര്‍ട്ടിഫിക്കറ്റ് തയ്യാർ, എത്രയും വേഗം ഓഫീസിലെത്തി വാങ്ങാനും ആവശ്യപ്പെട്ട് താനെ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് (ടി.എം.സി) ലഭിച്ച ഫോണ്‍ കോള്‍ കേട്ട് 55 കാരനായ സ്കൂള്‍ അധ്യാപകന്‍ ഞെട്ടി.

ഈ ആഴ്ച ആദ്യമാണ് താനെ സ്വദേശിയായ ചന്ദ്രശേഖര്‍ ജോഷിയെ തേടി കോൾ എത്തിയത്. കോൾ അനുസരിച്ച് എത്തിയ അധ്യാപക് കൈയ്യിൽ കിട്ടിയത് സ്വന്തം മരണ സർട്ടിഫിക്കറ്റ്. ടി.എം.സി ഓഫീസിലെത്തിയ ചന്ദ്രശേഖര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ (ഐ.സി.എം.ആര്‍) നിന്ന് ലഭിച്ച വിവരമനുസരിച്ച്‌ 2021 ഏപ്രില്‍ 22ന് ചന്ദ്രശേഖര്‍ ജോഷി മരിച്ചുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പത്ത് മാസം മുമ്പ് അദ്ദേഹം ഒരു കോവിഡ് രോഗിയായിരുന്നുവെന്നും മരണ സര്‍ട്ടിഫിക്കറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ 2020 ഒക്ടോബറില്‍ കോവിഡ് പോസിറ്റീവായ താന്‍ വീട്ടില്‍ ക്വാറന്റൈനിലിരുന്ന് രോഗമുക്തനായതായതായും ജോഷി വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

0Shares