കേരളത്തിൽ മാസപ്പിറവി ദൃശ്യമായില്ല; റമദാൻ വൃതാരംഭം വ്യാഴാഴ്ച്ച; ശഅ്ബാൻ 30 പൂർത്തിയാക്കും; വിവിധ ഖാസിമാരുടെ അറിയിപ്പ്; കൂടുതൽ അറിയാം..

  • Post category:local news / news
  • Reading time:1 min read
You are currently viewing കേരളത്തിൽ മാസപ്പിറവി ദൃശ്യമായില്ല; റമദാൻ വൃതാരംഭം വ്യാഴാഴ്ച്ച; ശഅ്ബാൻ 30 പൂർത്തിയാക്കും; വിവിധ ഖാസിമാരുടെ അറിയിപ്പ്; കൂടുതൽ അറിയാം..

കോഴിക്കോട്: മാസപ്പിറവി ദൃശ്യമാവാത്തതിനാൽ റമദാൻ ഒന്ന് വ്യാഴാഴ്ച്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ തുടങ്ങിയവരും സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ പ്രതിനിധി സി മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്റാഹീം ഖലീൽ അൽ ബുഖാരി തങ്ങൾ എന്നിവരും അറിയിച്ചു. മാസ പിറവി കാണാത്തതിനാൽ അറബി മാസ പ്രകാരം ശഅ്ബാൻ 30 പൂർത്തിയാക്കിയാണ് വിശ്വാസികൾ റംസാൻ വൃതാരംഭത്തിലേക്ക് പ്രവേശിക്കുന്നത്.

0Shares