ആദരം; കറൻസിയിൽ മെസിയുടെ ചിത്രം ഉൾപെടുത്താൻ നിർദ്ദേശവുമായി അർജന്റീന സെൻട്രൽ ബാങ്ക്

  • Post category:sports / trending
  • Reading time:1 min read
You are currently viewing ആദരം; കറൻസിയിൽ മെസിയുടെ ചിത്രം ഉൾപെടുത്താൻ നിർദ്ദേശവുമായി അർജന്റീന സെൻട്രൽ ബാങ്ക്

ഫുട്‌ബോൾ ലോകകപ്പ് വിജയത്തിന് പിന്നാലെ അർജന്റീനൻ കറൻസിയിൽ ലയണൽ മെസിയുടെ ചിത്രം ഉൾപ്പെടുത്താൻ നിർദേശം. അർജന്റീന സെൻട്രൽ ബാങ്കാണ് ഇത്തരം ഒരു നിർദേശം മുന്നോട്ട് വെച്ചത്. ആയിരം പെസോയുടെ കറൻസിയിലാണ് ചിത്രം ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നത്.

ഇതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. അർജന്റീനയിലെ സാമ്പത്തിക പത്രമായ എൽ ഫിനാൻസിയറോയാണ് ഈ വിവരം പുറത്തുവിട്ടത്. അർജന്റീനിയൻ സെൻട്രൽ ബാങ്കിലെ അംഗങ്ങൾ ഇക്കാര്യം ‘തമാശയായി’ നിർദ്ദേശിച്ചതാണെന്നും എൽ ഫിനാൻസിയറോ റിപ്പോർട്ട് ചെയ്തു.

മെസിയുടെ ചിത്രം കറൻസിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ലോകകപ്പ് ഫൈനലിന് മുമ്പ് തന്നെ അധികാരികൾ ചർച്ചകൾ നടത്തിയിരുന്നു. മുൻ പ്രസിഡന്റ് ജുവാൻ ഡൊമിംഗോ പെറോണിൻ്റെ ഭാര്യ ഇവാ പെറോണിൻ്റെ 50-ാം ചരമവാർഷികവും 1978-ൽ അർജന്റീനയുടെ ഹോം ഗ്രൗണ്ടിലെ ആദ്യ ലോകകപ്പ് വിജയവും അടയാളപ്പെടുത്തുന്നതിനായി ബാങ്ക് മുമ്പ് സ്മരണിക നാണയങ്ങൾ പുറത്തിറക്കിയിരുന്നു.

0Shares