
കാഞ്ഞങ്ങാട്: എൻ.ആർ. ഇ.ജി അജാനൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മാർച്ചും ധർണയും സംഘടിപ്പിച്ചു. കാർഷിക മേഖലയിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന പ്രവർത്തികൾക്ക് വിലക്കർപ്പെടുത്തിയ കേന്ദ്രസർക്കാർ നിർദ്ദേശം പിൻവലിക്കുക, തൊഴിലുറപ്പ് നിയമം അനുശാസിക്കുന്ന തൊഴിലും കൂലിയും ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണ്ണയും. വെള്ളിക്കോത്ത് സ്കൂളിന് സമീപത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ സമരം എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. സന്തോഷ് കുമാർ ഉദുമ ഉദ്ഘാടനം ചെയ്തു.

എൻ.ആർ.ഇ.ജി പഞ്ചായത്ത് പ്രസിഡന്റ് പി.കെ കണ്ണൻ അധ്യക്ഷത വഹിച്ചു. കെ.കൃഷ്ണൻ കോടാട്ട്, ചേറാക്കോട്ട് കുഞ്ഞി കണ്ണൻ, രാമചന്ദ്രൻ കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു. ഏരിയാ കമ്മിറ്റി അംഗങ്ങളായ സരസ്വതി, കമലാക്ഷി എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് സെക്രട്ടറി എം.ജി പുഷ്പ സ്വാഗതവും കമ്മിറ്റി അംഗം ദീപാ ഉത്തമൻ നന്ദിയും പറഞ്ഞു.
