
എന്‍.ഐ.എ റെയ്‌ഡിൽ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട്. ദേശീയ- സംസ്ഥാന നേതാക്കളെ അടക്കം അപ്രതീക്ഷിതമായി അറസ്റ്റ് ചെയ്‌തത് കേന്ദ്ര സർക്കാരിൻ്റെ ഭരണകൂട ഭീകരത ആണെന്ന് പോപ്പുലര്‍ ഫ്രണ്ട് പറഞ്ഞു. കേരളത്തില്‍ നിന്ന് 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തു. 12 പേരെ ഡല്‍ഹിക്ക് കൊണ്ടുപോകും. 13 പേരെ കൊച്ചിയിലെത്തിക്കും. എന്‍.ഐ.എ ആസ്ഥാനത്ത് ഏജന്‍സിയുടെ അഭിഭാഷകരെത്തി. അറസ്റ്റ് ചെയ്തവരുടെ വൈദ്യപരിശോധന നടത്താന്‍ മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി. സുരക്ഷാ പ്രശ്‌നം കണക്കിലെടുത്ത് ഓഫീസിനുള്ളിൽ വൈദ്യപരിശോധന നടത്തി.
ആര്‍എസ്എസിൻ്റെ ഭീരുത്വമാണ് എന്‍.ഐ.എ റെയ്‌ഡെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് പ്രതികരിച്ചു. ജനാധിപത്യ ബോധമുള്ള സര്‍ക്കാരല്ല ഇന്ത്യ ഭരിക്കുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട് അഷ്‌റഫ് മൗലവി പറഞ്ഞു.

അതേസമയം പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും എന്‍.ഐ.എയും ഇ.ഡിയും നടത്തിയ പരിശോധനയിലും, അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധിച്ചു. തിരുവനന്തപുരത്ത് ഈഞ്ചക്കലും, ബാലരാമപുരത്തും പ്രവര്‍ത്തകര്‍ ഹൈവേ ഉപരോധിച്ചു. അര മണിക്കൂറോളം റോഡ് ഗതാഗതം തടസ്സപെട്ടു. പ്രവര്‍ത്തകരെ നീക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുമായി നേരിയ ഉന്തുംതള്ളുമുണ്ടായി.
കേരളം, യു.പി ഉള്‍പ്പെടെയുള്ള 13 സംസ്ഥാനങ്ങളിലാണ് റെയ്‌ഡ് പുരോഗമിക്കുന്നത്. ഭീകരവാദ ഫണ്ടിംഗ്, ആയുധ പരിശീലന ക്യാമ്പ് എന്നിവ നടത്തിയവര്‍ക്ക് എതിരെയാണ് റെയ്‌ഡ്. നിരോധിത സംഘടനകളിലേക്ക് ആളെ ചേര്‍ത്തവര്‍ക്ക് എതിരെയും റെയ്ഡെന്ന് എന്‍.ഐ.എ അറിയിച്ചു.
