
കാസർകോട്: സർക്കാർ പോളിടെക്നിക് കോളേജ് പെരിയയിലെ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സുകളിലേക്കും രണ്ടാം വർഷത്തിലേക്ക് നേരിട്ട് ചേരുന്നതിനായുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ കോളേജിൽ ജൂലായ് 6 ശനിയാഴ്ച നടക്കും. ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും നിലവിൽ പ്രവേശനം ലഭിച്ച ബ്രാഞ്ച് / സ്ഥാപനം മാറാൻ ആഗ്രഹമുള്ളവർക്കും പ്രവേശനത്തിനുള്ള അപേക്ഷ പുതുതായി സമർപ്പിച്ചവർക്കും അഡ്മിഷനിൽ പങ്കെടുക്കാം. പുതുതായി അപേക്ഷ സമർപ്പിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് www.polyadmission.org എന്ന വെബ്സൈറ്റ് വഴി ജൂലൈ നാലു വരെ അപേക്ഷ സമർപ്പിക്കാം.
അപേക്ഷ നൽകിയ Plus Two / VHSC വിഭാഗത്തിലും, ITI/KGCE വിഭാഗത്തിലുമുള്ള എല്ലാവരും ജൂലായ് 6 ശനിയാഴ്ച രാവിലെ 10ന് പെരിയ കാസർഗോഡ് സർക്കാർ പോളിടെക്നിക്ക് കോളേജിൽ എത്തി പേര് രജിസ്റ്റർ ചെയ്യണം. പ്രവേശനത്തിന് വരുന്നവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിനൊപ്പം SSLC സർട്ടിഫിക്കറ്റ്, ടി.സി, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ജാതി സംവരണത്തിന് അർഹതയുളള SC/ST വിഭാഗക്കാർ തഹസിൽദാർ നൽകിയ ജാതി സർട്ടിഫിക്കറ്റും ജാതി സംവരണമുളള മറ്റു വിഭാഗക്കാർ SSLC ബുക്കിൽ ജാതി രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ ബന്ധപ്പെട്ട അധികാരി നൽകിയ ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റും/ നോൺ ക്രീമിലയർ സർട്ടിഫിക്കറ്റ് (ബാധകമാണെങ്കിൽ മാത്രം), സാമ്പത്തിക സംവരണത്തിനർഹമായ പൊതു വിഭാഗത്തിൽ പെട്ടവർ EWS സർട്ടിഫിക്കറ്റും കൊണ്ടുവരണം. ഒരു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുളളവർക്ക് ഫീസ് ഇളവ് ലഭിക്കും. അതിനായി ഒരു വർഷത്തിനകം ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. ടി.സിയും സ്വഭാവ സർട്ടിഫിക്കറ്റും ലഭിക്കാത്തവർക്ക് അവ ഹാജരാക്കാൻ സമയം അനുവദിക്കും. SC/ST വിഭാഗക്കാർ 1000/- രൂപയും ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ളവർ 11000/- രൂപയും മറ്റു വിഭാഗക്കാർ 14105/- രൂപയും ഫീസായി കരുതണം.

UPI/എ.ടി.എം കാർഡ് മുഖേനയാണ് ഫീസ് നൽകേണ്ടത്. കൂടാതെ പി.ടി.എ ഫണ്ടായി 3250/-രൂപയും കയ്യിൽ കരുതണം. യോഗ്യത തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും അഡ്മിഷൻ സമയത്ത് ഹാജരാക്കണം. മറ്റ് ജില്ലകളിൽ കൗൺസിലിംഗിന് പങ്കെടുക്കുന്നവർ പ്രോക്സിയോടൊപ്പം സർട്ടിഫിക്കറ്റിന്‍റെ പകർപ്പ് സാക്ഷ്യപ്പെടുത്തി കൊണ്ടുവരണം. നിലവിൽ പ്രവേശനം ലഭിച്ചവർ ബ്രാഞ്ച് മാറ്റത്തിനോ സ്ഥാപന
മാറ്റത്തിനോ പങ്കെടുക്കുന്നെങ്കിൽ ഫീസടച്ച രസീതിയും അഡ്മിഷൻ സ്ലിപ്പും ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പറുകൾ: 0467 2234020, 7561083597, 9446168969
