യാത്രയ്ക്കിടയിൽ ബസിനുള്ളിൽ വെച്ച് പൊലീസുകാരൻ്റെ തോക്ക് മോഷണം പോയി; ആലപ്പുഴയിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

  • Post category:news
  • Reading time:1 min read
You are currently viewing യാത്രയ്ക്കിടയിൽ ബസിനുള്ളിൽ വെച്ച് പൊലീസുകാരൻ്റെ തോക്ക് മോഷണം പോയി; ആലപ്പുഴയിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

യാത്രയ്ക്കിടയിൽ ബസിനുള്ളിൽ വെച്ച് പൊലീസുകാരൻ്റെ തോക്ക് മോഷണം പോയി. സംഭവത്തിൽ യുവതി ഉൾപ്പെടെ മൂന്ന് പേർ പിടിയിലായി. പുന്നപ്ര സ്വദേശി സന്ധ്യ, ആലപ്പുഴ പോഞ്ഞിക്കര സ്വദേശി യദുകൃഷ്ണൻ, വടുതല സ്വദേശി ആൻ്റണി എന്നിവരാണ് പിടിയിലായത്.

സ്വകാര്യ ബസിൽ യാത്ര ചെയ്യുമ്പോഴാണ് പൊലീസുകാരൻ്റെ പിസ്റ്റൽ മോഷണം പോയത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ജയിലിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു മോഷണം. പിസ്റ്റൽ മോഷ്ടിച്ച സംഘത്തെ ആലപ്പുഴ ബീച്ചിൽ നിന്നാണ് പിടികൂടിയത്. മോഷ്ടിച്ച പിസ്റ്റൽ കിട്ടിയത് യുവതിയുടെ ബാഗിൽ നിന്നാണ്.

0Shares