Categories
കാസർകോട് ജില്ലയിൽ ക്വട്ടേഷന്‍, കള്ളക്കടത്ത് സംഘങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി പോലീസ്
സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 18 പ്രതികള്‍ക്കെതിരെ ഈ വര്‍ഷം ഇതുവരെ കേരള ആന്റി സോഷ്യല്‍ ആക്ടിവിക്ടീസ് ആക്ട് (പ്രിവന്‍ഷന്‍) ആക്ട് പ്രകാരം നടപടിയെടുത്തു.
Trending News





കാസർകോട്: ക്വട്ടേഷന്‍-കള്ളക്കടത്ത് സംഘങ്ങള്‍ക്കെതിരെയും അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെയും ശക്തമായ നടപടികളുമായി പോലീസ്. രാത്രികാല പരിശോധനയും വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട 64 പേര്‍ക്കെതിരെ ക്രിമിനല്‍ നടപടി ചട്ടം 107 പ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മുമ്പാകെ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതായി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന അറിയിച്ചു.
Also Read
ജില്ലയില്‍ മണല്‍ മാഫിയകള്‍ക്കെതിരെയും ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്. കഞ്ചാവ്, എം.ഡി.എം.എ പോലുള്ള ലഹരി വസ്തുക്കള്‍ കടത്തുന്നവര്‍ക്കെതിരെയും ഉപയോഗിക്കുന്നവര്‍ക്കെതിരെയും ഈ വര്‍ഷം 284 കേസുകളും കഴിഞ്ഞ വര്‍ഷം 76 കേസുകളും രജിസ്റ്റര്‍ ചെയ്തു. ഇത്തരം മാഫിയകളുടെ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജിതമാക്കും.

ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നതിനും സംഘടിത ആക്രമണങ്ങള്‍ തടയുന്നതിനും ജില്ലയില്‍ നിലവിലുളള ആന്റി- ഓര്‍ഗനൈസ്ഡ് ക്രൈം സെല്‍ (എ.ഒ.സി.സി) അംഗങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണം തുടരും. സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 18 പ്രതികള്‍ക്കെതിരെ ഈ വര്‍ഷം ഇതുവരെ കേരള ആന്റി സോഷ്യല്‍ ആക്ടിവിക്ടീസ് ആക്ട് (പ്രിവന്‍ഷന്‍) ആക്ട് പ്രകാരം നടപടിയെടുത്തു.

Sorry, there was a YouTube error.