
ദേശീയ പതാകയോട് സ്വാതന്ത്ര്യദിനത്തിൽ അനാദരവ് കാണിച്ചതിന്‍റെ പേരിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസ്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. സി.പി.എം പാളയം ഏരിയ കമ്മിറ്റി അംഗം പ്രദീപിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

കെ. സുരേന്ദ്രൻ ഇന്ന് രാവിലെ ബി.ജെ.പി കാര്യാലയത്തിൽ ഉയർത്തിയ പതാക തല തിരിച്ചായിരുന്നു. അബദ്ധം പറ്റിയെന്ന് കണ്ടപ്പോൾ പതാക പിന്നീട് നേരെ ഉയർത്തുകയായിരുന്നു. അതേസമയം, ആദ്യമായി സ്വാതന്ത്ര്യദിനം ആചരിച്ച സി.പി.എം ദേശീയ പതാകയെ അപമാനിച്ചെന്ന ആരോപണവുമായി മുന്‍ എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ കെ. എസ് ശബരീനാഥന്‍ രംഗത്തെത്തി.
മറ്റൊരു പതാകയും ദേശീയപതാകയേക്കാള്‍ ഉയരത്തിലോ ഒപ്പമോ ഉയര്‍ത്തരുതെന്ന ഇന്ത്യന്‍ ഫ്‌ലാഗ് കോഡിലെ വ്യവസ്ഥയാണ് സി.പി.എം ലംഘിച്ചിരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ശബരീനാഥന്‍ ചൂണ്ടിക്കാട്ടി. സി.പി.എമ്മനെതിരെ ഇന്ത്യന്‍ ഫ്ളാഗ് കോഡ് ലംഘനത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
