17കാരി സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചു; വയസ്സ് 19 ആണെന്നും വിവാഹിതയാണെന്നും പറഞ്ഞാണ് ചികിത്സ തേടിയത്; കുഞ്ഞിനെ തലശ്ശേരിയിലെ ഓര്‍ഫനേജിന് കൈമാറാന്‍ പോയപ്പോൾ പീഡന വിവരം പുറത്തായി; പോക്‌സോ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് ബദിയടുക്ക പോലീസ്

You are currently viewing 17കാരി സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ചു; വയസ്സ് 19 ആണെന്നും വിവാഹിതയാണെന്നും പറഞ്ഞാണ് ചികിത്സ തേടിയത്; കുഞ്ഞിനെ തലശ്ശേരിയിലെ ഓര്‍ഫനേജിന് കൈമാറാന്‍ പോയപ്പോൾ പീഡന വിവരം പുറത്തായി; പോക്‌സോ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്ത് ബദിയടുക്ക പോലീസ്

ബദിയഡുക്ക(കാസർകോട്): 17കാരി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രസവിച്ച സംഭവത്തിൽ 39 കാരൻ അറസ്റ്റിലായി. ബദിയടുക്ക പോലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിലാണ് അറസ്റ്റ്. വയസ്സ് 19 ആണെന്നും വിവാഹിതയാണെന്നും പറഞ്ഞാണ് പെൺകുട്ടിയും കുടുംബവും ആശുപത്രിയിൽ എത്തിയത്. തുടർന്ന് പ്രസവവും ചികിത്സയും തേടിയ ശേഷം മടങ്ങി. പിന്നീട് കുഞ്ഞിനെ തലശ്ശേരിയിലെ ഓര്‍ഫനേജിന് കൈമാറാന്‍ കൊണ്ടുപോയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. ഓര്‍ഫനേജ് അധികൃതര്‍ ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും സംഭവം നിയമപരമായി നേരിടുകയും ചെയ്തു. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ തലശ്ശേരി പോലീസ് കേസെടുത്തശേഷമാണ് ബദിയഡുക്ക പോലീസിന് കൈമാറിയത്. വിവാഹിതനായ 39 കാരനെയാണ് കേസിലെ പ്രതി. പ്രതിയെ പിടികൂടിയ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. പീഡനത്തിനിരയായ പെൺകുട്ടിയുടെ ബന്ധുവാണ് പ്രതി എന്നതിനാൽ കൂടുതൽ കാര്യങ്ങൾ പുറത്ത് പറയാൻ നിയമ പരമായ തടസ്സങ്ങൾ ഉള്ളതായി പോലീസ് അറിയിച്ചു. പ്ലസ്ടു പഠനത്തിനുശേഷം വീട്ടിലായിരുന്ന പെൺകുട്ടിയെ യുവാവ് സൗഹൃദം നടിച്ച് ലൈംഗികമായി ഉപയോഗിക്കുകയാണുണ്ടായത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷമാണ് പോലീസ് പെൺകുട്ടിയുടെ മാതാവിൻ്റെ ബന്ധുകൂടിയായ യുവാവിനെ അറസ്റ്റ് ചെയ്തത്.

0Shares