
ടെക്നോളജിയുടെ പുതിയ കണ്ടുപിടുത്തങ്ങളും അതിശയിപ്പിച്ചു. തൊണ്ണൂറുകളില്‍ മൊബൈല്‍ ഫോണുകള്‍ തന്നെ ഒരു അത്ഭുതം ആയിരുന്നെങ്കില്‍ പിന്നീട് ഈ മൊബൈല്‍ ഫോണുകളില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ ചിന്തിക്കാൻ പോലും സാധിക്കാത്തതാണ്. കോള്‍ ചെയ്‌ത് ആശയവിനിമയം നടത്തുക എന്ന ഉദ്ദേശത്തോടെ ആയിരുന്നു ഫോണ്‍ കണ്ടുപിടിച്ചത്.
ഫോണുകൾ മൊബൈല്‍ ഫോണുകളായി മാറി. ശേഷം മൊബൈല്‍ ഫോണുകളില്‍ ക്യാമറകള്‍ കൊണ്ടുവന്നു. ഫോണുകളില്‍ ഇൻ്റെർനെറ്റും മറ്റ് സൗകര്യങ്ങളും വന്ന് ഇപ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്ന സ്‌മാർട് ഫോണുകള്‍ ആയി മാറി. ഒരു മിനി കമ്പ്യുട്ടർ ആയി സ്‌മാർട് ഫോണുകളെ വിശേഷിപ്പിക്കാൻ കഴിയും. സ്‌മാർട് ഫോണുകളെ കേന്ദ്രീകരിച്ചാണ്. പണമിടപാട് നടത്തുന്നതും സർക്കാർ രേഖകള്‍ സ്വന്തമാക്കുന്നതുമെല്ലാം ഡിജിറ്റല്‍ ആയി മാറിയിരിക്കുന്നു.
പുതിയ കണ്ടുപിടുത്തം ഇതാ സ്‌മാർട് ഫോണിലെ ബാറ്ററി ചാർജ് ചെയ്യാൻ ഹിമാചല്‍ പ്രദേശിലെ മാണ്ഡി ഐ.ഐ.ടി.യിലെ ഗവേഷകർ കണ്ടു പിടിച്ചിരിക്കുന്ന പുതിയ മാർഗവും ഇത്തരത്തില്‍ എല്ലാവരെയും അതിശയിപ്പിക്കുന്നതാണ്. ചാർജറിൻ്റെയോ വൈദ്യുതിയുടെയോ സഹായം ഇല്ലാതെ തന്നെ ഫോണ്‍ ചാർജ് ചെയ്യാൻ സാധിക്കുന്ന സംവിധാനം ആണ് അവതരിപ്പിച്ചിരിക്കുന്നത്.
എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
സ്‌മാർട് ഫോണുകള്‍ കുറേ നേരം കൈയ്യില്‍ പിടിച്ചാലോ പോക്കറ്റില്‍ ഇട്ടാലോ ഓട്ടോമാറ്റിക്ക് ആയി ചാർജ് കയറുന്ന തരത്തിലാണ് പുതിയ സംവിധാനം കണ്ടുപിടിച്ചിരിക്കുന്നത്.

മനുഷ്യ ശരീരത്തിലെ താപം വൈദ്യുതോർജമാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണ് ഈ കണ്ടുപിടുത്തത്തിൻ്റെ അടിസ്ഥാനം. മൊബൈല്‍ ഫോണുകള്‍ക്ക് പുറമെ ചെറിയ ഗാഡ്‌ജറ്റുകളില്‍ എല്ലാം ഈ സംവിധാനം ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പുതിയ കണ്ടുപിടുത്തം ടെക് ലോകത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും.
കഴിഞ്ഞ ജൂണില്‍ ആയിരുന്നു ശരീരത്തിലെ താപോര്‍ജം വൈദ്യുതോര്‍ജമാക്കി മാറ്റി ഉപയോഗപ്പെടുത്താൻ കഴിയുന്ന ഒരു തെര്‍മോ ന്യൂക്ലിയർ പദാര്‍ത്ഥം ഈ ഗവേഷകർ കണ്ടെത്തിയത്. എന്നാല്‍ ഈ ഗവേഷണ ഫലം ജർമൻ ശാസ്ത്ര ജേണലായ Angewandte Chemie യില്‍ പ്രസിദ്ധീകരിടെ ആണ് ഈ കണ്ടുപിടുത്തത്തിൻ്റെ കൂടുതല്‍ വശങ്ങള്‍ ലോകം അറിയുന്നത്. കൂടുതല്‍ പരീക്ഷണങ്ങളും പഠനങ്ങളും നടത്തുന്നതിലൂടെ മറ്റൊരു തലത്തില്‍ എത്തിക്കാൻ സാധിക്കും എന്നാണ് ഗവേഷകർ കരുതുന്നത്.
മാണ്ഡി ഐ.ഐ.ടി.യിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. അജയ് സോണിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. തെര്‍മോ ഇലക്‌ട്രിക് ജനറേറ്റർ പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന വിശദീകരണവും അദ്ദേഹം അടുത്തിടെ നടത്തിയിരുന്നു. എക്‌സ് (ട്വിറ്റർ) അക്കൗണ്ട് വഴിയാണ് അജയ് സോണി വിശദീകരണം നടത്തിയത്. മനുഷ്യ സ്‌പര്‍ശത്തിലൂടെ മാത്രമേ ഇതില്‍ ബാറ്ററി ചാര്‍ജിങ് സാധ്യതമാകു. ഇത്തരത്തില്‍ നിർമ്മിക്കപ്പെടുന്ന ഊർജം ഉപയോഗിച്ച് ഏത് ഇലക്‌ട്രിക് ഉപകരണങ്ങളും ചാർജ് ചെയ്യാമെന്ന് അദ്ദേഹം പറയുന്നു.
