
തൃകരിപ്പൂർ(കാസർകോട്): 60 വയസ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും കേന്ദ്ര സഹായത്തോടെ ഉപാധികൾ കൂടാതെ പെൻഷൻ അനുവദികാണാമെന്ന് പ്രവാസി സംഘം ആവശ്യപ്പെട്ടു. തൃകരിപ്പൂർ ഏരിയ സമ്മേളനത്തിലാണ് ആവശ്യം ഉയര്ന്നത്. കാലിക്കടവ് മുതൽ ഒളവറ പാലം വരെയുള്ള റോഡിൻ്റെ ഇരുവശങ്ങളിലും ഇന്റർ ലോക്ക് പാകി കാൽനട യാത്രക്കാർക്ക് ജുഗമമായ സൗകര്യം ഒരുക്കണമെന്നും കേരള പ്രവാസി സംഘം തൃകരിപ്പൂർ ഏരിയ സമ്മേളനം പ്രമേയം വഴി ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് യൂനുസ് പള്ളിക്കര അധ്യക്ഷനായി. സമ്മേളനം സംസ്ഥാന സെക്രട്ടറി പി.കെ അബ്ദുള്ള ഉദ്ഘാടനം ചെയ്തു.

ഏരിയ സെക്രട്ടറി തമ്പാൻ കീനേരി പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് ഒ നാരായണൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. പാർട്ടി ഏരിയ സെക്രട്ടറി കെ കുഞ്ഞിക്കണ്ണൻ, ജില്ലാ സെക്രട്ടറി പി ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം ജലീൽ കാപ്പിൽ, കണ്ടത്തിൽ രാമചന്ദ്രൻ, കമലാക്ഷൻ, നബീസ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ചെയർപേഴ്സൺ ടി.പി ഉഷ സ്വാഗതാവും. കെ സുരേന്ദ്രൻ നന്ദിയും പറഞ്ഞു. പുതിയ കമ്മിറ്റി ഭാരവാഹികളായി, പ്രസിഡന്റ് യൂനുസ് പള്ളിക്കര, വൈസ് പ്രസിഡന്റ് രാജൻ വലിയ പറമ്പ്, സെക്രട്ടറി തമ്പാൻ കീനേരി, ജോയിൻ സെക്രട്ടറി സുരേഷ് എം.കെ, ട്രഷറർ രവി എം.കെ എന്നിവരെ തിരഞ്ഞെടുത്തു.
