
തിരുവനന്തപുരം: ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുടെ വാർഷിക മസ്‌റ്ററിങ്ങിനുള്ള സമയപരിധി സെപ്റ്റംബർ 10 വരെ നീട്ടി. ഞായറാഴ്‌ച അവസാനിക്കുന്ന സമയപരിധി നീട്ടിനൽകണമെന്ന ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം. സാമുഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് സമയപരിധിക്കുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്‌റ്ററിങ്ങ് നടത്താനാകും.
ഇതുവരെ മസ്റ്ററിങ് പൂർത്തീകരിക്കാത്തവർ അക്ഷയ കേന്ദ്രത്തിൽ നേരിട്ടെത്തി മസ്റ്ററിങ് ചെയ്യേണ്ടതാണ്.
കിടപ്പു രോഗികളും, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരുമായ പെൻഷൻ ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിങ് സൗകര്യം ലഭ്യമാണ്. ഇതിനായി അടുത്തുള്ള അക്ഷയ കേന്ദ്രവുമായി ബന്ധപെടുക.
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രത്തെ സമീപിക്കുക.
