ദയാബായിയുടെ സമരം; സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത് ഒരേയൊരു ആവശ്യത്തിന് മാത്രം, മന്ത്രിമാരുടെ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ രേഖാമൂലം കൈമാറി

  • Post category:health / Kerala / news
  • Reading time:1 min read
You are currently viewing ദയാബായിയുടെ സമരം; സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത് ഒരേയൊരു ആവശ്യത്തിന് മാത്രം, മന്ത്രിമാരുടെ ചര്‍ച്ചയിലെ തീരുമാനങ്ങള്‍ രേഖാമൂലം കൈമാറി

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദുരിതം പരിഹരിക്കണമെന്ന ആവശ്യവുമായി സമരം നടത്തുന്ന ദയാഭായിക്ക് രേഖാമൂലം ഉറപ്പുനല്‍കി സര്‍ക്കാര്‍. എല്ലാ ആവശ്യങ്ങള്‍ക്കും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നില്ല. മെഡിക്കല്‍ ക്യാമ്പ് എന്ന ആവശ്യം മാത്രമാണ് അംഗീകരിച്ചത്. സമര സംഘാടക പ്രതിനിധികളുമായി ഞായറാഴ്‌ച രണ്ട് മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളാണ് ദയാബായിക്ക് രേഖാമൂലം കൈമാറിയത്.

ഉന്നയിച്ച ആവശ്യങ്ങളില്‍ വ്യക്തമായ തീരുമാനം ഉണ്ടാവാതെ സമരം അവസാനിപ്പിക്കാൻ ആകില്ലെന്ന നിലപാടിലായിരുന്ന ദയാബായി സമരം തുടരുകയാണ്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം മന്ത്രിമാരായ വീണ ജോര്‍ജും ആര്‍.ബിന്ദുവും സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. എണ്‍പത് പിന്നിട്ട ദയാബായി സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയില്‍ നടത്തുന്ന സമരം 15-ാം ദിവസം പിന്നിട്ടതോടെയാണ് സര്‍ക്കാര്‍ ഇടപെടലുണ്ടായത്.

കാസർകോട്ടെ അ​ഞ്ച് ആ​ശു​പ​ത്രി​ക​ളി​ൽ വി​ദ​ഗ്ധ​ ചി​കി​ത്സ സം​ഘ​ത്തെ നി​യോ​ഗി​ക്കു​ക, എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ദി​ന​പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങു​ക, എ​ൻ​ഡോ​സ​ൾ​ഫാ​ൻ ബാ​ധി​ത​ർ​ക്കാ​യി ന​ട​ത്താ​റു​ള്ള ചി​കി​ത്സ ക്യാ​മ്പ്​ പു​ന​രാ​രം​ഭി​ക്കു​ക, എ​യിം​സി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന ജി​ല്ല​ക​ളി​ൽ
കാ​സ​ർ​കോ​ടി​നെ കൂ​ടി പ​രി​ഗ​ണി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങളാണ് ഉന്നയിച്ചിരുന്നത്.

0Shares