പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’; ടീസര്‍ റിലീസ് ചെയ്തു

  • Post category:entertainment
  • Reading time:1 min read
You are currently viewing പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’; ടീസര്‍ റിലീസ് ചെയ്തു

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ‘നൻ പകൽ നേരത്തു മയക്കം’
എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ശിവാജി ഗണേശന്‍റെ സിനിമാ ഡയലോഗുകൾ ഒരു പ്രാദേശിക ബാറിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത് ടീസറിൽ കാണാം. ഒറ്റ ടേക്കിൽ ചിത്രീകരിച്ച ഈ രംഗത്തിൽ, 1973 ൽ ശിവാജി ഗണേശൻ നായകനായ ഗൗരവം എന്ന ചിത്രത്തിലെ ഒരു ഡയലോഗ് മമ്മൂട്ടി അവതരിപ്പിക്കുന്നു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സ്വന്തം കഥയ്ക്ക് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് എസ് ഹരീഷ് ആണ്. പേരൻപ്, കർണൻ, പുഴു തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ക്യാമറ ചലിപ്പിക്കുന്നത്. ഒറ്റ ഷെഡ്യൂളിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

മമ്മൂട്ടി കമ്പനിയും ആമേൻ മുവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രമ്യ പാണ്ഡ്യൻ, അശോകൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

0Shares