Categories
പാഠ പുസ്തകം മാത്രമല്ല പാഠമാക്കാം നമുക്ക് നിയമവും; പി.ബി.എം സ്കൂൾ ട്രാഫിക് നിയമ ബോധവൽകരണം നടത്തി
Trending News





ചെർക്കള(കാസർഗോഡ്): നെല്ലിക്കട്ടയിലെ പി.ബി.എം ഹയർ സെക്കന്ററി സ്കൂൾ റെഡ് ക്രോസ്സ് യൂണിറ്റും വിദ്യാനഗർ ശിശു സൗഹൃദ പോലീസും ചേർന്ന് വിദ്യാർത്ഥികൾക്കായി ട്രാഫിക് നിയമ ബോധവൽകരണം നടത്തി. വിദ്യാനഗർ സബ് ഇൻസ്‌പെക്ടർ വിജയൻ മേലത്ത് പരിപാടി ഉദ്ഘടാനം ചെയ്തു. പാഠ പുസ്തകം മാത്രമല്ല പാഠമാക്കണം വിശാലമായ നിയമം എന്ന ആശയം മുൻനിർത്തിയായിരുന്നു പരിപാടി. ഹെൽമെറ്റ്, ഇ- ചലാൻ, സീറ്റ് ബെൽറ്റ് തുടങ്ങിയ റോഡ് നിയമങ്ങൾ പ്രായോഗികതലത്തിൽ തന്നെ കുട്ടികൾക്ക് ഫലപ്രദമാക്കാനുള്ള നിയമ പാഠാവലിയാണെന്നും അദ്ദേഹം പറഞ്ഞു. പോലീസിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി നിയമങ്ങളെക്കുറിച്ചുള്ള അവബോധം നൽകാനുള്ള അവസരവും റോഡിൽ ഒരുക്കി. വാഹന യാത്രികർ റോഡിലൂടെ നിയമം പാലിക്കുന്നുണ്ടോ എന്നും വാഹന യാത്രക്കാരെപ്പോലെ കാൽനടയാത്രക്കാർക്കും അനുസരിക്കാനുള്ള നിയമം നിലവിലുണ്ടെന്നും അത് ഓരോരുത്തരും പാലിക്കണമെന്നും പോലീസ് കുട്ടികൾക്ക് കാണിച്ചു നൽകി. നിങ്ങൾ നാളെയുടെ നല്ല നിയമപാലകരാവണമെന്നും അദ്ദേഹം ആശംസിച്ചു.
Also Read



ഭാവി വാഗ്ദാനങ്ങളായ വിദ്യാർഥികൾ നിയമങ്ങളെക്കുറിച്ച് വിദ്യാലയങ്ങളിൽ നിന്നുതന്നെ പഠിക്കണം. അമിത വേഗതയും അശ്രദ്ധയും കാരണം റോഡിൽ പൊളിഞ്ഞു പോകുന്ന മനിഷ്യരെ കാണുമ്പോൾ അതീവ വേദനയാണ് ഉണ്ടാക്കുന്നത്. അപകടങ്ങളിൽ പെട്ട് ഇരുട്ടറയിൽ തളർന്നുപോയവരും ഒരുപാടുണ്ട്. നിയമം നമ്മുടെ രാജ്യത്ത് ഉണ്ടെങ്കിലും അത് അനുസരിക്കണമെന്ന ബോധം സാധാരണക്കാരിൽ കുറവാണ്. അത് മാറ്റി പുതു തലമുറ നല്ല നിയമപാലകരായി മാറണമെന്നും പ്രിൻസിപ്പൽ നിസ്സാം ബോവിക്കാനം പറഞ്ഞു.
റോഡ് മുറിച്ച് കടക്കുന്നതും, റോഡിനോട് ചേർന്ന് നടക്കുന്നതുമടക്കം വിദ്യാർഥികൾ ദിനേന ചെയ്യുന്ന കാര്യങ്ങളിൽ അറിവ് പകരേണ്ടതും അത് പാലിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതും അദ്ധ്യാപകരുടെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്കാദമിക് കോ ഓർഡിനേറ്റർ രമ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി സുജാത ടീച്ചർ, റെഡ് ക്രോസ്സ് കൺവീനർ ജയരാജൻ, പിങ്കലാക്ഷി ടീച്ചർ, അമീൻ മാസ്റ്റർ തുടങ്ങിയ അദ്ധ്യാപകരും പരിപാടിയിൽ പങ്കാളികളായി.

Sorry, there was a YouTube error.