
കണ്ണൂർ: പറശിനിക്കടവ് മടപ്പുര മടയനും ക്ഷേത്രം ട്രസ്റ്റിയും ജനറൽ മാനേജരുമായ പി.എം. മുകുന്ദൻ മടയൻ (91) അന്തരിച്ചു. ചൊവ്വാഴ്ച അർദ്ധരാത്രിയോടെയാണ് മരണം . 2009 മുതൽ മടപ്പുരയുടെ മടയനായി പ്രവർത്തിച്ച് വരികയാണ്. മടപ്പുരയുടെ വികസനത്തിന് നിരവധി പ്രവർത്തനങ്ങർ കാഴ്ചവെച്ച ശ്രദ്ധേയനായ ഇദ്ദേഹം അവിവാഹിതനാണ്.

ബുധനാഴ്ച രാവിലെ 10മണി വരെ തളാപ്പിലെ ജാനകി നിവാസിലും തുടർന്ന് പറശ്ശിനി മടപ്പുര തറവാട്ട് വീട്ടിലും ലളിതമായി പൊതുദർശനത്തിന് വെച്ച് വൈകുന്നേരം 2മണിക്ക് സംസ്ക്കരിക്കും. ഗംഗാധരൻ, വിജയൻ, ജാനകി, പങ്കജാക്ഷി, രാജലക്ഷ്മി, ശാന്തകുമാരി, പത്മാവതി എന്നിവർ സഹോദരങ്ങളാണ്.
