Trending News





കാസർകോട്: പട്ടികജാതി ‘പട്ടികവർഗ്ഗ ‘ പിന്നോക്ക വിഭാഗമേഖലയിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്കരിക്കുമെന്ന് പട്ടികജാതി, പട്ടികവർഗ്ഗ വികസന, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു പറഞ്ഞു. ‘വകുപ്പുകളുടെ ജില്ലാതല അവലോകനയോഗത്തിനു ശേഷം കാസർഗോഡ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. കാസർകോട് ജില്ലയിൽ പട്ടികവർഗ്ഗ പട്ടികജാതി മേഖലകളിലെ വിദ്യാർത്ഥികൾ സ്ക്കൂളുകളിൽ നിന്ന് കൊഴിഞ്ഞു പോകുന്നത് തടയാൻ പ്രത്യേക നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് പരിശോധിക്കാൻ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എസ്.സി, എസ്.ടി പ്രമോട്ടർമാർ വീടുകൾ സന്ദർശിച്ച് കുട്ടികൾ കൊഴിഞ്ഞു പോകുന്നതിൻ്റെ കാരണം പരിശോധിച്ച് റിപ്പോർട്ട് നൽകാനും നിർദ്ദേശം നൽകിയതായി മന്ത്രി പറഞ്ഞു. പ്രമോട്ടർമാർ ആഴ്ചയിൽ നാലുദിവസം കോളനികൾ സന്ദർശിക്കണം എന്ന് നിർദ്ദേശിച്ചിട്ടുണ്ട്. തിങ്കൾ, വെള്ളി ദിവസങ്ങളിൽ ഓഫീസുകളിൽ എത്തിയാൽ മതി. കാസർകോട് ജില്ലയിൽ പട്ടികജാതി, പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ മേഖലയിൽ നടക്കുന്ന വികസനം ക്ഷേമ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിനും നിർദ്ദേശം നൽകി. എല്ലാ മാസവും ജില്ലാതല അവലോകനയോഗം മന്ത്രിയുടെ സാന്നിധ്യത്തിൽ ഓൺലൈനായി ചേരുമെന്നും പദ്ധതികൾ കൃത്യമായി വിലയിരുത്തുമെന്നും മന്ത്രി അറിയിച്ചു.
Also Read

Sorry, there was a YouTube error.