ബാവിക്കര കുന്നിൽ നുസ്രത്തുൽ ഇസ്ലാം സംഘം നാൽപതാം വാർഷിക സമ്മേളനം തിങ്കളാഴ്ച തുടങ്ങും

  • Post category:local news
  • Reading time:1 min read
You are currently viewing ബാവിക്കര കുന്നിൽ നുസ്രത്തുൽ ഇസ്ലാം സംഘം നാൽപതാം വാർഷിക സമ്മേളനം തിങ്കളാഴ്ച തുടങ്ങും

ബോവിക്കാനം: നുസ്രത്തുൽ ഇസ്ലാം സംഘം നാൽപതാം വാർഷിക പരിപാടിക്ക് നാളെ തുടക്കമാകും. മുളിയാർ പഞ്ചായത്ത് മദ്രസ തല ഖുർആൻ പാരായണ മത്സരവും ഉത്തരകേരള മാപ്പിള പ്പാട്ട് ദഫ് മുട്ട് മത്സരവും നടക്കും. ബി.എം. അബ്ദുല്ല ഹാജി വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.

രണ്ട് മുതൽ നാല് വരെ സുബൈർ മാസ്റ്റർ പാർട്ടി അവതരിപ്പിക്കുന്ന കഥാപ്രസംഗവും നടക്കും. നാലിന് രാത്രി 8 മണിക്കാണ് വാർഷിക സമ്മേളനം. പരിപാടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി നുസ്രത്തുൽ ഇസ്ലാം സംഗം പ്രസിഡന്റ് ഉമ്മർ ബെള്ളിപാടിയും ജനറൽ സെക്രട്ടറി ബി. കെ ബഷീറും. ട്രഷറർ സിദ്ദിഖ് കുണിയേരിയും അറിയിച്ചു.

0Shares