ബോഡി ഷെയിമിങിനോട് പ്രതികരിച്ച് നിവിൻ പോളി

  • Post category:entertainment
  • Reading time:1 min read
You are currently viewing ബോഡി ഷെയിമിങിനോട് പ്രതികരിച്ച് നിവിൻ പോളി

നിവിൻ പോളിയും ആസിഫ് അലിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രമാണ് ‘മഹാവീര്യർ’. കോർട്ട് ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ പ്രൊമോഷനിടെ തനിക്കെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന ബോഡി ഷെയ്മിംഗിനെതിരെ പ്രതികരിക്കുകയായിരുന്നു താരം.

ബോഡി ഷെയ്മിംഗ് അതിന്‍റെ വഴിക്ക് നടക്കട്ടെ. കഥാപാത്രം ആവശ്യപ്പെടുന്നതുപോലെ ശരീരം വരുമെന്നും, തന്റെ ഇഷ്ടമാണല്ലോ എങ്ങനെ ഇരിക്കണമെന്നത് എന്നും താരം പറഞ്ഞു.

ബോഡി ഷെയ്മിംഗ് അതിന്‍റെ വഴിക്ക് നടക്കട്ടെ. ശരീരം എങ്ങനെ ഇരിക്കണമെന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. ചെയ്യുന്ന കഥാപാത്രങ്ങളുടെ ആവശ്യാനുസരണം എങ്ങനെ വേണമെങ്കിലും വരാം. ഇതുവരെ ചെയ്ത സിനിമകൾ ഫിറ്റ്നസാ ആവശ്യമുള്ള സിനിമകളല്ല. എന്നാൽ വരാനിരിക്കുന്ന ചിത്രങ്ങൾ ഫിറ്റ്നസ് ആവശ്യമുള്ള സിനിമകളാണ്. അതിനുള്ള തയ്യാറെടുപ്പിലാണ് ഞാനിപ്പോൾ , നിവിൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ തനിക്കെതിരെ നടക്കുന്ന ബോഡി ഷെയിമിംഗിനെ എങ്ങനെ അതിജീവിച്ചു എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നിവിൻ.

0Shares