അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റാകാൻ സാധ്യത; കേരളത്തിലെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

You are currently viewing അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റാകാൻ സാധ്യത; കേരളത്തിലെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിനും തെക്കന്‍ കര്‍ണാടക തീരത്തിനും മധ്യേ രൂപപ്പെട്ട ന്യൂനമര്‍ദം കാരണം സംസ്ഥാനത്തെ ചില ജില്ലകളിൽ ചുഴലിക്കാറ്റിന് സാധ്യത. ന്യൂനമര്‍ദം രൂപപെട്ടതിനാൽ സംസ്ഥാനത്ത് വ്യാഴാഴ്ചവരെ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ച്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കേരളത്തിനൊപ്പം ലക്ഷദ്വീപ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലും കനത്ത മഴ ലഭിക്കും. ‘നിസര്‍ഗ’ എന്ന് പേരിട്ട ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ വടക്ക് ദിശയില്‍ നീങ്ങി മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനുമിടയില്‍ കരതൊടും. അറബിക്കടലിൻ്റെ താപനില 31 ഡിഗ്രി ആയതിനാല്‍ ചുഴലിക്കാറ്റിന് തീവ്രത കൂടുമെന്നും മുന്നറിയിപ്പുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെ വേഗത്തിലും ചില ഘട്ടങ്ങളില്‍ 65 കിമീ വരെ വേഗത്തിലും കേരള തീരത്ത് ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്‌. മഴ കനക്കുന്നതിനാൽ
ജൂണ്‍ 2 ചൊവ്വാഴ്ച്ച എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലും ജൂണ്‍ 3 ബുധനാഴ്ച്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

0Shares