
നീലേശ്വരം(കാസറഗോഡ്): നീലേശ്വരം നഗരസഭാ ചെയര്‍മാനായി സി.പി.എമ്മിലെ പി.പി മുഹമ്മദ് റാഫിയെ തിരഞ്ഞെടുത്തു. യു.ഡി.എഫിലെ ഇ ഷജീറിന് ലഭിച്ച 13 നെതിരെ 21 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റാഫി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. കണിച്ചിറ 33 ആം വാര്‍ഡില്‍ നിന്നുമാണ് മുഹമ്മദ് റാഫി നഗരസഭാ കൗണ്‍സിലറായി വിജയിച്ചുവന്നത്. നഗരസഭാ ചെയര്‍മാനായി മുഹമ്മദ്റാഫിയെ എ.വി സുരേന്ദ്രന്‍ നിര്‍ദ്ദേശിക്കുകയും പി.വി സതീശന്‍ പിന്താങ്ങുകയും ചെയ്തു. യു.ഡി.എഫിലെ ഷജീറിനെ എ.രാജം നിർദ്ദേശിക്കുകയും മുസ്ലിം ലീഗിലെ എൻ.എ നദീറ പിന്താങ്ങുകയും ചെയ്തു. സി.പി.എം നേതാവായ റാഫി സി.പി.എം ജില്ലാ കമ്മറ്റി അംഗമാണ്. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കൂടിയാണ്.
