പൗരത്വ ഭേദഗതി നിയമം; എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ച് പ്രതിഷേധം, വൻ ജനാവലി

  • Post category:Kerala / news / trending
  • Reading time:1 min read
You are currently viewing പൗരത്വ ഭേദഗതി നിയമം; എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ച് പ്രതിഷേധം, വൻ ജനാവലി

കേന്ദ്രസർക്കാർ നടപ്പിലാക്കിയ പൗരത്വ നിയമം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് വയനാട് പാർലമെണ്ട് എൽ ഡി എഫ് സ്ഥാനാർഥി ആനി രാജയുടെ നേതൃത്വത്തിൽ മുക്കത്ത് നൈറ്റ്‌ മാർച്ച് സംഘടിപ്പിച്ചു. മുക്കം അഗസ്ത്യമുഴിയിൽ നിന്ന് ആരംഭിച്ച മാർച്ച് നോർത്ത് കാരശ്ശേരിയിൽ സമാപിച്ചു.

പൗരത്വ നിയമത്തിനെതിരെ കോഴിക്കോടിൻ്റെ മലയോര മേഖലയെ ഇളക്കിമറിച്ച പ്രതിഷേധത്തിനാണ് എൽ.ഡി.എഫ് വയനാട് ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി ആനി രാജ നയിച്ച എൽ.ഡി.എഫ് നൈറ്റ് മാർച്ചിലൂടെ മുക്കം സാക്ഷ്യം വഹിച്ചത്.

കാശ്മീർ മുതൽ കന്യാകുമാരിവരെയും നോർത്ത് ഈസ്റ് മുതൽ ഗുജറാത്ത് വരെയുമുള്ള എല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങൾ ഭരണഘടനയിലെ ജനാതിപത്യ മതേതര മൂല്യങ്ങൾ ക്ക് എതിരാണ് പൗരത്വം നിയമം എന്ന് ആവർത്തിച്ച് പറഞ്ഞിട്ടും അതിനെയേല്ലാം അവഗണിച്ച് കൊണ്ട് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഗവണ്മെണ്ട് പൗരത്വ നിയമം പാസാകുകയാണ് ചെയ്‌തതെന്ന് ആനി രാജ പറഞ്ഞു.

രാജ്യത്തും കേരളത്തിലും മറ്റൊരു ആസാം അനുവദിക്കില്ലെന്നും ആനി രാജ പറഞ്ഞു. നൈറ്റ് മാർച്ചിൽ എൽ.ഡി.എഫ് ഘടക കക്ഷി നേതാക്കളും പ്രവർത്തകരും ഉൾപ്പെടെയുള്ള നിരവധിപേർ പങ്കെടുത്തു.

0Shares