Categories
ബോവിക്കാനം ടൗണിൽ ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്ന പുതിയ ഓട്ടോ റിക്ഷാ സ്റ്റാന്റ് അനുവദിക്കരുത്; മുസ്ലിം ലീഗ്
Trending News





മുളിയാർ(കാസറഗോഡ്): ജനങ്ങളുടെ കാൽനട സഞ്ചാര സ്വാതന്ത്ര്യത്തിനും, വ്യാപാരികൾക്ക് കച്ചവടത്തിനും തടസ്സമാകുന്ന തരത്തിൽ ബോവിക്കാനം ടൗണിൽ പുതുതായി ഓട്ടോ റിക്ഷാ സ്റ്റാന്റ് അനുവദിക്കാനുള്ള നീക്കത്തിൽ നിന്നും മോട്ടോർ വാഹന വകുപ്പും, ഗ്രാമ പഞ്ചായത്തും പിൻമാറണമെന്ന് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. നിലവിൽ ബോവിക്കാനത്ത് ജീപ്പ്ടാക്സി സ്റ്റാന്റിന് പുറമെ രണ്ടിടത്ത് അംഗീകൃത ഓട്ടോസ്റ്റാന്റ് നിലവിലുണ്ട്. ഈ മേഖല വിപുലപ്പെടുത്തി മൂന്നാമതൊരിടം ആവശ്യപ്പെടുന്നവർക്ക് ഓട്ടോ റിക്ഷാ പാർക്ക് ചെയ്യാൻ അനുവദിക്കുന്നതിന് പകരം ജനതിരക്കുള്ള ടൗണിൽ ബസ് കാത്തിരിപ്പിന് തടസ്സമാകുന്ന തരത്തിൽ പുതിയ പാർക്കിംഗ് മേഖല അനുവദിക്കുന്നത് അംഗീകരിക്കാനാകില്ല. വ്യാപാരികളുടെയും സന്നദ്ധ, രാഷ്ട്രീയ സംഘടനകളുടെയും പൊതു ജനങ്ങളുടെയും, ഓട്ടോ തൊഴിലാളി യൂണിയനുകളുടെയും അഭിപ്രായത്തെ മുഖവിലക്കെടുക്കാതിരുന്നതാണ് രണ്ട് നാൾ മുമ്പുണ്ടായ പ്രശ്നങ്ങൾക്ക് കാരണമെന്നും യോഗം ചൂണ്ടിക്കാട്ടി. പ്രസിഡണ്ട് ബി.എം അബൂബക്കർ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. ട്രഷറർമാർ മുഹമ്മദ്, ബി.കെ ഹംസ, അബ്ദുല്ല ഡെൽമ പ്രസംഗിച്ചു.
Also Read

Sorry, there was a YouTube error.