
മുളിയാർ (കാസറഗോഡ്): ബോവിക്കാനം എ.യു.പി സ്കൂളിൽ പ്രധാന അദ്ധ്യാപികയായി വിരമിച്ച ശാരദ ടീച്ചറെ ആദരിച്ചു. മുളിയാർ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റി ഓണപുടവ നൽകിയാണ് ആദരിച്ചത്. ടീച്ചറുടെ വീട്ടിലെത്തിയ വനിതാ ലീഗ് അംഗങ്ങൾ പഴയ ഓർമ്മകൾ പുതുക്കി. ഓണ വിശേഷങ്ങൾ പരസ്പരം പങ്കുവെച്ചാണ് മടങ്ങിയത്. ജില്ലാ വൈസ് പ്രസിഡണ്ട് മറിയമ്മ അബ്ദുൾ ഖാദർ പുടവ കൈമാറി. ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അനീസ മൻസൂർ മല്ലത്ത്, വൈസ് പ്രസിഡണ്ട് നബീസ മുഹമ്മദ് കുഞ്ഞി, പഞ്ചായത്ത് ഭാരവാഹികളായ സുഹറ ബാലനടുക്കം, ആസ്യ ഹമീദ്, മറിയമ്പി ഖാലിദ് തുടങ്ങിയവർ സംബന്ധിച്ചു.
