എൻഡോസൾഫാൻ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്‌തു; നാടിനെ നടുക്കിയ ദുരന്തം കാസർകോട്ടെ ബളാന്തോട് ചാമുണ്ഡിക്കുന്നിൽ

  • Post category:local news / news
  • Reading time:1 min read
You are currently viewing എൻഡോസൾഫാൻ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്‌തു; നാടിനെ നടുക്കിയ ദുരന്തം കാസർകോട്ടെ ബളാന്തോട് ചാമുണ്ഡിക്കുന്നിൽ

എൻഡോസൾഫാൻ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തിയ അമ്മ ആത്മഹത്യ ചെയ്‌തു. കാസർകോട് ജില്ലയിലെ ബളാന്തോട് ചാമുണ്ഡിക്കുന്നിലാണ് നാടിനെ നടുക്കിയ സംഭവം. രാജപുരം സ്‌കൂളിലെ പാചകത്തൊഴിലാളി വിമലയാണ് ഇന്ന് വൈകുന്നേരം നാലുമണിയോടെ മകൾ രേഷ്‌മയെ (28) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തത്.

സംസ്ഥാന സർക്കാരിൻ്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലെ കെയർ ഹോമിലെ അന്തേവാസിയായിരുന്ന രേഷ്‌മ വീട്ടിൽ വന്നശേഷം തിരികെ പോകാൻ ഇഷ്‌ടപ്പെട്ടിരുന്നില്ല. ഈ കാര്യത്തിൽ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ഒടുവിൽ ദുരന്തമുണ്ടാകുകയുമായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.

രേഷ്‌മയെ വീട്ടിലെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വിമല തൂങ്ങിമരിച്ച നിലയിലായിരുന്നു. രേഷ്‌മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പിന്നാലെ വിമല ആത്മഹത്യ ചെയ്‌തതാണെന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ലഭ്യമായ വിവരം.

0Shares