കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി; ടി.വിയും സ്‌റ്റീൽ പൈപ്പും കവർച്ചയിൽ കള്ളൻ കപ്പലിൽ തന്നെയോ? അന്വേഷണം ഊർജിതമാക്കി പോലീസ്

You are currently viewing കാഞ്ഞങ്ങാട്ടെ അമ്മയും കുഞ്ഞും ആശുപത്രി; ടി.വിയും സ്‌റ്റീൽ പൈപ്പും കവർച്ചയിൽ കള്ളൻ കപ്പലിൽ തന്നെയോ? അന്വേഷണം ഊർജിതമാക്കി പോലീസ്

കാഞ്ഞങ്ങാട് / കാസർകോട്: അമ്മയും കുഞ്ഞും സർക്കാർ ആശുപത്രിയിൽ കവർച്ചയിൽ അന്വേഷണം. പൈപ്പ് വെള്ളം തിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന വില പിടിപ്പുള്ള സ്റ്റീൽ ടാപ്പുകൾ ഏഴെണ്ണവും ഒരു ടെലിവിഷൻ സെറ്റുമാണ് കവർച്ച ചെയ്യപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയതായി ഹൊസ്ദുർഗ് സർക്കിൾ ഇൻസ്‌പെക്ടർ ഷൈൻ കെ.പി ചാനൽ ആർ.ബിയോട് പറഞ്ഞു.

ജനുവരി 13ന് വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെയാണ് കവർച്ച നടന്നതെന്ന് ഡപ്യൂട്ടി ഡി.എം.ഒ ഗീതാഗുരുദാസ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുറികളിലേക്ക് ഓക്‌സിജൻ എത്തിക്കുന്നതിന് ചുമരിൽ ഘടിപ്പിക്കുന്ന ചെമ്പു പൈപ്പുകൾ കുറേയെണ്ണം കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചു. ആശുപത്രി കെട്ടിടത്തിൻ്റെ പിറകിൽ വെച്ചിരുന്നതിനാൽ പുറത്തേക്ക് കടത്തിക്കൊണ്ടുപോകാൻ കഴിയാതിരുന്നതിനാൽ നഷ്ടപ്പെട്ടില്ല.

ടി.വി സെറ്റ് മോഷണം പോയത് ജനുവരി 13നാണ് ശ്രദ്ധയിൽപ്പെട്ടത്. ആരോഗ്യ വകുപ്പിൽ ജോലി നോക്കുന്ന ചിലർക്ക് ഈ ദിവസങ്ങളിൽ അമ്മയും കുഞ്ഞും ആശുപത്രിയിൽ നിർമ്മാണ ജോലികളുടെ മേൽനോട്ടമുണ്ടായിരുന്നു. കൂടാതെ അന്യസംസ്ഥാന തൊഴിലാളികളും തദ്ദേശിയരായ തൊഴിലാളികളും ഉണ്ടായിരുന്നു.

കള്ളൻ കപ്പലിൽ തന്നെയെന്ന് കരുതുന്നു. ആശുപത്രി കെട്ടിടത്തിൽ മൊത്തം സി.സി.ടി.വി ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്. ടെലിവിഷൻ സെറ്റിൽ ഒന്നുമാത്രമാണ് കളവുപോയത്. ഇന്ത്യൻ ശിക്ഷാ നിയമം 454, 511, 380 വകുപ്പുകളിൽ ഹൊസ്‌ദുർഗ് പോലീസ് കേസ് റജിസ്റ്റർ ചെയ്‌തു. പോലീസ് സംഘം ബുധനാഴ്‌ച ആശുപത്രിയിലെത്തുകയും വിശദമായ പരിശോധനകൾ നടത്തുകയും ചെയ്‌തിരുന്നു.

0Shares