
കൊല്ലൂര്‍: ഐശ്വര്യവും അനുഗ്രഹവും വിദ്യയും ആവോളം നൽകി അനുഗ്രഹിക്കുന്ന കാത്തിരിക്കുന്ന മൂകാംബിക ദേവിയുടെ സന്നിധാനം സരസ്വതിപീഠം. കര്‍ണ്ണാടകയിലെ കൊല്ലൂരില്‍ സൗപര്‍ണ്ണികയുടെ തീരത്ത് കുടികൊള്ളുന്ന കൊല്ലൂരിലെ അമ്മ. എത്ര ആഗ്രഹിച്ചാലും തയ്യാറായാലും മൂകാംബികയിൽ എത്താൻ കഴിയണമെന്നില്ല, പകരം ദേവി വിളിച്ചാല്‍ മാത്രമേ വിശ്വാസികള്‍ക്ക് ഇവിടെ എത്തിച്ചേരാൻ സാധിക്കൂ എന്നാണ് വിശ്വാസം.
കേരളത്തില്‍ നിന്നും ഓരോ ദിവസവും നൂറുകണക്കിന് വിശ്വാസികളാണ് കൊല്ലൂരില്‍ എത്തുന്നത്. കേരളക്കരയില്‍ നിന്ന് ഒരു ഭക്തൻ പോലും കൊല്ലൂര്‍ സന്നിധിയില്‍ എത്തിച്ചേരാത്ത ഒരു ദിവസമുണ്ടായാൽ അന്ന് ദേവി മലയാളക്കരലിലേക്ക് വരുമെന്നാണ് പറഞ്ഞിരിക്കുന്നത്. കേരളത്തിലെ കേരളക്കരയില്‍ നിന്ന് ഒരു ഭക്തൻ പോലും കൊല്ലൂര്‍ സന്നിധിയില്‍ എത്തിച്ചേരാത്ത ഒരു ദിവസമുണ്ടായാൽ അന്ന് ദേവി മലയാളക്കരലിലേക്ക് വരുമെന്നാണ് പറഞ്ഞിരിക്കുന്നത് നടക്കുന്നു.
കൊല്ലൂരിലെ മൂകാംബിക; സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കൊട്ടാരക്കര, എന്നിവിടങ്ങളില്‍ നിന്നും കെ.എസ്.ആ.ര്‍.ടി.സിയുടെ കൊല്ലൂര്‍ ബസ് സര്‍വീസുകളുണ്ട്. കൊട്ടാരക്കരയില്‍ നിന്നും ഉച്ചയോടെ എത്തിച്ചേരുന്ന സര്‍വീസ് ഒഴികെ ബാക്കിയെല്ലാം രാവിലെ കൊല്ലൂരിലെത്തുന്നവയാണ്.

കൊല്ലൂര്‍ മൂകാംബിക ദര്‍ശന സമയം കണക്കാക്കി ഒരു ദിവസം ഇവിടെ ചെലവഴിച്ച് സമീപത്തുള്ള കാഴ്‌ചകളും കണ്ടു മടങ്ങുവാൻ സഹായിക്കുന്ന വിധത്തില്‍ കൊല്ലൂര്‍ ബസ് യാത്ര പ്ലാൻ ചെയ്യാം.
തിരുവനന്തപുരം- കൊല്ലൂര്‍ എസി മള്‍ട്ടി ആക്സില്‍ ബസ് സര്‍വീസ് സമയം
02:00 pm തിരുവനന്തപുരം, 03:25 pm കൊല്ലം, 05:25 pm ആലപ്പുഴ, 06:45 pm വൈറ്റില ഹബ്, 08:25 pm തൃശ്ശൂര്‍,
11:35 pm കോഴിക്കോട്, 01:25 am കണ്ണൂര്‍, 03:25 am കാസര്‍ഗോഡ്, 04:40 am മംഗലാപുരം, 07:35 am കൊല്ലൂര്‍.
ആലപ്പുഴ- കൊല്ലൂര്‍ സ്വിഫ്റ്റ് ഡീലക്‌സ് ബസ് സര്‍വീസ് സമയം
04:01 pm ആലപ്പുഴ, 05:12 pm വൈറ്റില ഹബ്, 07:01 pm തൃശൂര്‍, 09:51 pm കോഴിക്കോട്, 11:51 pm കണ്ണൂര്‍, 02:11 am കാസര്‍ഗോഡ്, 03:16 am മംഗലാപുരം, 06:01 am കൊല്ലൂര്‍.
എറണാകുളം- കൊല്ലൂര്‍ സ്വിഫ്റ്റ് ഡീലക്‌സ് ബസ് സര്‍വീസ് സമയം
03:25 pm എറണാകുളം, 04:50 pm കൊടുങ്ങല്ലൂര്‍, 05:45 pm ഗുരുവായൂര്‍, 06:25 pm പൊന്നാനി, 06:50 pm തിരൂര്‍, 07:50 pm കോഴിക്കോട്, 09:05 pm വടകര, 09:25 pm തലശ്ശേരി, 09:55 pm കണ്ണൂര്‍, 10:40 pm പയ്യന്നൂര്‍, 11:25 pm കാഞ്ഞങ്ങാട്, 12:25 am കാസര്‍ഗോഡ്, 01:40 am മംഗലാപുരം, 04:30 am കൊല്ലൂര്‍.
കൊട്ടാരക്കര- കൊല്ലൂര്‍ സ്വിഫ്റ്റ് ഡീലക്‌സ് ബസ് സര്‍വീസ് സമയം
08:00 pm കൊട്ടാരക്കര, 09:35 pm കോട്ടയം, 11:00 pm മുവാറ്റുപുഴ, 12:30 pm തൃശ്ശൂര്‍, 03:20 pm കോഴിക്കോട്, 05:35 pm കണ്ണൂര്‍, 06:35 pm പയ്യന്നൂര്‍, 07:55 pm കാസര്‍ഗോഡ്, 09:10 pm മംഗലാപുരം, 09:45 pm ഉഡുപ്പി,12:05 pm കൊല്ലൂര്‍,
കോഴിക്കോട് ഈ ബസുകള്‍ എത്തിച്ചേരുന്ന സമയം
03:20AM (കൊട്ടാരക്കര-കൊല്ലൂര്‍ സ്വിഫ്റ്റ് ഡീലക്സ്), 07:50PM (എറണാകുളം-കൊല്ലൂര്‍ സ്വിഫ്റ്റ് ഡീലക്സ്), 09:51PM (ആലപ്പുഴ-കൊല്ലൂര്‍ സ്വിഫ്റ്റ് ഡീലക്സ്), 11:35PM (തിരുവനന്തപുരം-കൊല്ലൂര്‍ എസി മള്‍ട്ടിആക്സില്‍).
കൊല്ലൂര്‍- കേരള കെഎസ്ബആര്‍ടിസി ബസ് പുറപ്പെടുന്ന സമയം
02:15PM കൊല്ലൂര്‍ -തിരുവനന്തപുരം എ സി മള്‍ട്ടി ആക്സില്‍, 05:30PM കൊല്ലൂര്‍ -എറണാകുളം സ്വിഫ്റ്റ് ഡീലക്സ്,
08:02PM കൊല്ലൂര്‍ -ആലപ്പുഴ സ്വിഫ്റ്റ് ഡീലക്സ്, 09:10PM കൊല്ലൂര്‍ -കൊട്ടാരക്കര സ്വിഫ്റ്റ് ഡീലക്സ്.
കൊല്ലൂരിലേക്കുള്ള ബസ് യാത്രയുടെ ഗുണം എന്നത് നേരിട്ട് മൂകാംബിക ക്ഷേത്രത്തിന് മുന്നില്‍ ഇറങ്ങാം എന്നതാണ്, ട്രെയിനിന് വരുമ്പോള്‍ ബൈന്ദൂര്‍ റോഡ് റെയില്‍വേ സ്റ്റേഷനിലിറങ്ങി ഇവിടുന്ന് ബസിലോ അല്ലെങ്കില്‍ ടാക്‌സി പിടിച്ചോ ക്ഷേത്രത്തിലെത്തണം. റെയില്‍വേ സ്റ്റേഷനില്‍ നിന്നും 29.9 കിലോമീറ്റര്‍ ദൂരത്തിലാണ് ക്ഷേത്രമുള്ളത്. എന്നാല്‍ ബസില്‍ ദീര്‍ഘദൂര യാത്ര ചെയ്യുവാൻ ബുദ്ധിമുട്ടുള്ളവര്‍, പ്രായമായവര്‍, കുറഞ്ഞ ചെലവില്‍ യാത്ര ആഗ്രഹിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് ട്രെയിൻ യാത്ര തെരഞ്ഞെടുക്കാം.
നാഗര്‍കോവില്‍- ഗാന്ധിധാം എക്സ്പ്രസ് 16336, നേത്രാവതി എക്സ്പ്രസ്- 16346, കൊച്ചുവേളി- ഭാവ്നഗര്‍ എക്സ്പ്രസ് (19259), ഓഖാ എക്സ്പ്രസ് ERS OKHA EXP (16338) എന്നീ നാല് ട്രെയിനുകളാണ് കേരളത്തില്‍ നിന്നും ബൈന്ദൂര്‍ റോഡ് റെയില്‍വേ സ്റ്റേഷൻ വഴി സര്‍വീസ് നടത്തുന്നത്.
