മോഹൻലാൽ ചിത്രം ‘മോണ്‍സ്റ്റര്‍’ ഓണത്തിനെത്തും

  • Post category:entertainment
  • Reading time:1 min read
You are currently viewing മോഹൻലാൽ ചിത്രം ‘മോണ്‍സ്റ്റര്‍’ ഓണത്തിനെത്തും

പുലിമുരുകന് ശേഷം നടൻ മോഹൻലാലും സംവിധായകൻ വൈശാഖും ഒന്നിക്കുന്ന ചിത്രം മോണ്‍സ്റ്റര്‍ ഓണം റിലീസിന് ഒരുങ്ങുന്നു. ജീത്തു ജോസഫിന്‍റെ ദൃശ്യം 2, പൃഥ്വിരാജിന്‍റെ ബ്രോ ഡാഡി, ജീത്തു ജോസഫിന്‍റെ ‘ട്വല്‍ത്ത് മാൻ’ തുടങ്ങിയ മോഹൻലാൽ ചിത്രങ്ങൾ ഒടിടി പ്ലാറ്റ്ഫോമുകളിലാണ് സ്ട്രീം ചെയ്തിരുന്നത്. ‘ആറാട്ട്’ ആയിരുന്നു മോഹൻലാലിന്‍റെ അവസാന തിയറ്റർ ചിത്രം. തെലുങ്ക് നടൻ മോഹൻ ബാബുവിന്‍റെ മകൾ ലക്ഷ്മി മഞ്ജുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മഞ്ജുവിന്‍റെ ആദ്യ മലയാള ചിത്രമാണിത്. ഹണിറോസ്, സുദേവ് നായർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ആശിർ വാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രം നിർമ്മിക്കുന്നത്.

0Shares