Categories
entertainment international news

ലോക സുന്ദരി ക്രിസ്റ്റീന പിഷ്‌കോവ; ഇന്ത്യൻ സുന്ദരി സിനി ഷെട്ടി ആദ്യ എട്ടിൽ ഇടം

മിസ് ലെബനനാണ് ആദ്യ റണ്ണർ അപ്പ്.

ചെക്ക് റിപ്പബ്ലിക്കിൻ്റെ ക്രിസ്റ്റീന പിഷ്‌കോവ ലോക സുന്ദരി. 28 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിൽ നടന്ന മത്സരത്തിൽ ഇന്ത്യൻ സുന്ദരി സിനി ഷെട്ടി ആദ്യ എട്ടിൽ ഇടം നേടിയെങ്കിലും പിന്നീട് ആദ്യ നാലിലേക്ക് എത്താൻ കഴിയാതെ ഇരുന്നതോടെ ഇന്ത്യൻ സാധ്യത അവസാനിക്കുകയായിരുന്നു.

മുംബൈ ജിയോ വേൾഡ് കൺവെൻഷൻ സെൻ്റെറിലാണ് ലോക സുന്ദരി മത്സരം നടന്നത്.

ലെബനൻ്റെ യാസ്‌മിൻ, ട്രിനിഡാഡിൻ്റെ എച്ചെ അബ്രഹാംസ്, ബോട്ട്‌സ്വാനയുടെ ലെസോഗോ എന്നിവരാണ് അവസാന ക്രിസ്റ്റീനയ്ക്ക് പുറമെ അവസാന നാലിൽ ഇടം നേടിയത്. മിസ് ലെബനനാണ് ആദ്യ റണ്ണർ അപ്പ്.

ചടങ്ങിൽ റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത മുകേഷ് അംബാനിയെ മിസ് വേൾഡ് ഹ്യുമാനിറ്റേറിയൻ പുരസ്‌കാരം നൽകി ആദരിച്ചു. മിസ് വേൾഡ് ഓർഗനൈസേഷൻ ചെയർ വുമൻ ജൂലിയ മോർലിയാണ് പുരസ്‌കാരം സമ്മാനിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest